എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേയ്ക്കു മറിഞ്ഞു; രണ്ട് ഡോക്ടർമാർ മരിച്ചു


കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേയ്ക്കു മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്. 

എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. മഴയുടെ ശക്തി കാരണം കാഴ്ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു. ഡോക്ടർമാരോടൊപ്പം ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി കൊച്ചിയിൽ ഒരു പാർട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങരൂലേക്ക് മടങ്ങുകയായിരുന്നു. 

പെണ്‍കുട്ടിയായ ഒരു മെഡിയ്ക്കൽ വിദ്യാർഥി അടക്കം മൂന്നുപേരെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.  രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നതു കൂടിയാണ് മൂന്നുപേരെ എളുപ്പത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്.


Read Previous

അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

Read Next

കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »