Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി


ജിദ്ദ: പ്രവാസി മലയാളിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഈജിപ്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ജിദ്ദ അല്‍സാമിര്‍ ജില്ലയില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാര്‍ സ്വദേശി കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ (45 വയസ്സ്) കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ത്യന്‍ പൗരന്‍ അഹ്മദ് ഫുആദ് അല്‍ സയ്യിദ് അല്‍ ലുവൈസിയെയാണ് ചൊവ്വാഴ്ച മക്ക പ്രവിശ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കുറ്റം സമ്മതിച്ച പ്രതിയെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിലെ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു കുഞ്ഞലവി. 2021 ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്പനിയുടെ കളക്ഷന്‍ തുകയുമായി മടങ്ങുകയായിരുന്ന കുഞ്ഞലവിയെ വാഹനത്തില്‍ വെച്ച് കുത്തിവീഴ്ത്തിയ ശേഷം പണവുമായി ഈജിപ്ത്യന്‍ പൗരന്‍ കടന്നുകളയുകയായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും കുഞ്ഞലവി ഓഫീസില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനകത്ത് ചേരയില്‍ കുളിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും രാജ്യത്തുനിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. കുഞ്ഞലവി യുടെ കൈയില്‍ പണം ഉണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ കൂടെ ഇയാള്‍ വാഹനത്തില്‍ കയറുകയും വഴിമധ്യേ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തേറ്റ മലപ്പുറം സ്വദേശി വാഹനത്തില്‍ വച്ചു തന്നെ മരണപ്പെടുകയായിരുന്നു.

പോലിസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിക്കുക യായിരുന്നു. വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് കല്‍പന പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സൗദി അറേബ്യ ഈ വര്‍ഷം 330ലധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായാണ് കണക്കുകള്‍. അടുത്ത വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും കുടുതല്‍ വധിശിക്ഷാ നിരക്ക് 2024ലാണെന്ന് അന്താരാഷ്ട്ര മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 172ഉം 2022ല്‍ 196ഉം വധശിക്ഷകളായിരുന്നു സൗദിയില്‍ നടപ്പിലാക്കിയത്. ഈ വര്‍ഷം മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 100ലധികം വിദേശ പൗരന്മാരും വധിശിക്ഷയ്ക്ക് ഇരയായവരില്‍ ഉള്‍പ്പെടും. ഇവരില്‍ 3 പേര്‍ ഇന്ത്യക്കാരാണ്.


Read Previous

പുതുമഴൈ” പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു

Read Next

പൊതുമുതൽ സംരക്ഷണ നിയമവുമായി സൗദി, റോഡുകളോ ഓവുചാലുകളോ കേടുവരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »