റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച സാമുഹിക പ്രവർത്തകനും
ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന സത്താർ കായംകുളം അനുശോചന യോഗം നടത്തി.

പ്രതിസന്ധികളിൽ തളരാത്ത മനുഷ്യ സ്നേഹിയായിരുന്നു സത്താർ കായംകുളമെന്ന്
അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിൻ്റെ ബാല്യകാല സൗഹൃദങ്ങളും കലാലയ ജീവിത സഹപാഠികളും, കഴിഞ്ഞകാലങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന വിവിധ സംഘടനാ പ്രതിനിധികളും ഓർത്തെടുത്തു അനുസ്മരിച്ചു.
റിയാദിലെ മുഖ്യധാരാ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന സത്താർ കായംകുളത്തിൻ്റെ വിയോഗം പൊതു സമൂഹത്തിന്ന് തീരാനഷ്ടമാണെന്നും, ജാതി, മത, രാഷ്ട്രീയ സംഘടനകൾക്കധീതമായിരുന്ന പ്രവർത്തനമേഖലയിൽ അദ്ദേഹത്തിൻ്റെ വിടവ് ഏറെ വലുതായിരിക്കുമെന്നും വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പി.എം.എഫ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ
ദേശീയ കമ്മറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രസംഗം നടത്തി.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർ ക്കോസ്, ബിനു. കെ.തോമസ്, കായംകുളം പ്രവാസി അസോസിയേഷൻ ഭാരവഹി കളായ സൈഫ് കൂട്ടുങ്കൽ, ഇസ്ഹാഖ് ലവ്ഷോർ, മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം, പി.എം.എഫ് രക്ഷാധികാരി ജലീൽ ആലപ്പുഴ, മുജീബ് കായംകുളം, ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ, കോർഡിനേറ്റർ ബഷീർ സാപ്റ്റ്കൊ, ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി, ആർട്സ് കണവീനർ പ്രഡിൻ അലക്സ്, സഫീറലി തലാപ്പിൽ, നാസർ പൂവാർ, അൽത്താഫ് കാലിക്കറ്റ്, ഖാൻ പത്തനംതിട്ട, സമീർ റോയ് ബോക്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, എഴുത്തുകാരി നിഖില സമീർ, നൗഷാദ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.