Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മ ഫോർക’ സത്താർ കായംകുളത്തിന്‍റെ വേര്‍പാടില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.


റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനും മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ അംഗസംഘടനകളുടെയും റിയാദ് പൊതുസമുഹത്തിന്റെയും അനുശോചന യോഗം ബത്തയിലെ ഡിഐ പാലസ് ഹോട്ടലിൽ വെച്ച് ഫോർക്ക സംഘടിപ്പിച്ചു.

ജനറൽ കൺവീനർ ഉമ്മർ മുക്കത്തിന്റെ ആമുഖപ്രസംഗതോടെ യോഗം ആരംഭിച്ചു
റിയാദിലെ സംസ്ക്കാരിക സമൂഹിക രാഷ്ട്രീയ കലാ രംഗത്തുള്ള ശിഹാബ് കൊട്ട്കാട്, അബ്ദുള്ള വല്ലാച്ചറ (OICC ),മൈമൂന ടീച്ചർ , ജയൻ കൊടുങ്ങല്ലൂര്‍, നസറുദ്ദീൻ വി ജെ, ഷംനാദ് കരുനാഗപള്ളി (റിയാദ് ഇന്ത്യൻ മീഡിയ ഫോറം ), സൗദി കലാകാരൻ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീർ കുന്നമംഗലം,( ജീവകാരുണ്യ പ്രവർത്തകൻ )സി പി മുസ്തഫ (കെഎംസിസി ) അഷ്റഫ് വേങ്ങാട്ട് ( കെഎംസിസി നാഷണൽ കമ്മിറ്റി ) നവാസ് വെള്ളിമാടുകുന്ന് (OICC സെൻട്രൽ കമ്മിറ്റി ) ഇബ്രാഹിം സുബ്ഹാൻ, ഡോ.കെ ആര്‍ ജയചന്ദ്രൻ, ജോസഫ് അതിരുങ്കല്‍, അഡ്വ. ജലീൽ ( റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ) നിഹ്മത്തുള്ള, സുധീര്‍ കൂമ്മിൽ( നവോദയ റിയാദ് ) എന്നിവർ അനുശോചിച്ചു.

ഫോർക്ക ഭാരവാഹികളായ റഹ്‌മാൻ മുനബത്ത്, ഗഫൂർ കൊയിലാണ്ടി, സനൂപ് പയ്യന്നൂര്‍ , ഫൈസൽ വടകര, ബഷീർ ചേലാമ്പ്ര, മജീദ് റിമാൽ എന്നിവർ ചെയർമ്മാന്റെ കഴിഞ്ഞ കാല ഓർമ്മകൾ പങ്ക് വെച്ച് സംസാരിച്ച് അനുശോചനം രേഖപ്പെടുത്തി.അംഗസംഘടനയിൽ നിന്നും ബഷീർ വണ്ടൂർ (വണ്ടൂർ കൂട്ടായ്മ ) രാജൻ, അലക്സ് കൊട്ടാരക്കര( കൊട്ടാരക്കര അസോസിയേഷൻ ) ഷാജി ( പ്രസിഡന്റ് കൊച്ചികൂട്ടായ്മ), തൊമ്മിച്ചൻ (കുട്ടനാട് അസോസിയേഷൻ) അഷ്റഫ് മേച്ചേരി (മാസ് റിയാദ് ), നിഹാസ് പാനൂർ, മുസ്തഫ കൊണ്ടോട്ടി,നിസ്സാർ പള്ളികശ്ശേരി,സൈഫ് ( കായംകുളം അസോസിയേഷൻ കൃപ),റഫീഖ് ഹസ്സൻ, അസ്ലം പാലത്ത്( സാമൂഹിക പ്രവർത്തകൻ ),സഫീർ വണ്ടൂർ ( ബിഓണ്‍ മീഡിയ) റഫീഖ് ( തലശ്ശേരി അസോസിയേഷൻ ),മുജീബ് കായംക്കുളം, സലിം ചാക്കുവള്ളി, ഹർഷാദ് എം ടി, നിസാർ മൈത്രി, മജീദ് മൈത്രി ,സാജിദ് അലി (റീച് ചേന്നമംഗ്ലൂർ )മഷ്ഹൂദ് ടികെ, ഫൈസൽ നെല്ലിക്കപ്പറമ്പ്, എന്നിവർ സംഘടനകൾക്ക് വേണ്ടി അനുശോചനമറിയിച്ചു സംസാരിച്ചു.


Read Previous

റിയാദിന് നഷ്ടമായത്‌ മികച്ച സംഘാടകനെ: നന്മ കൂട്ടായ്മ സത്താർ കായംകുളത്തിനെ അനുസ്മരിച്ചു

Read Next

ഗൾഫ് മലയാളി ഫെഡറേഷൻ മക്ക യുനിറ്റ് രൂപവല്‍ക്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »