പത്തനംതിട്ട മല്ലപള്ളി സ്വദേശികളായ ദമ്പതികൾ അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.


ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

പത്തനംതിട്ട മല്ലപള്ളി താലൂക്കിലെ എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റെയും മകനാണ് വിക്ടർ വർഗ്ഗീസ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അന്തരിച്ച അമേരിക്കൻ സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.


Read Previous

ഒരിക്കല്‍ കൂടി; അവസാന വട്ടം: സമരം ചെയ്യുന്ന ഡോക്ടർമാരെ ബംഗാൾ സർക്കാർ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മമതാ ബാനർജിയുടെ വീട്ടിലേക്ക് വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ചു.

Read Next

റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യൂസിസി, സ്വകാര്യതയിലേക്ക് കടന്നു കയറുന്നു, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »