ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബുറൈദ: കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
സ്ഥിരമായി ജോലിക്ക് വന്നിരുന്ന ശരതിനെ കാണാത്തതിനെ തുടർന്ന് സ്പോ ൺസർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കതകില്‍ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് പോലീസ് സഹായത്തോടെ തുറന്ന് അകത്തുപ്രവേശിപ്പിച്ചപ്പോഴാണ്മ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് രണ്ടു മാസം മുമ്പാണ് ഭാര്യ പ്രതീയെ സൗദിയിലേക്ക് കൊണ്ടുവന്നത്.
