ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പകരമില്ലാത്ത പദങ്ങൾക്കുവേണ്ടി-
പ്പരതിയിരുന്നൊരുനാളിൽ..
പതിയെപ്പതിയെയറിഞ്ഞതിൻ-
വ്യർത്ഥതയ്ക്കെന്നോടു-
പരിഹാസമായിരുന്നു..
തിരക്കിൽനിന്നൂരിയെറിഞ്ഞ പാഴ്ക്കനവന്ന്-
ചിത ലക്ഷ്യമാക്കിക്കുതിച്ചു..
പകലിന്റെയോരത്തിലെവിടെയും തേടരുത്,
സ്വപ്നം മരിച്ചിരിയ്ക്കുന്നു..
അടരാത്തവണ്ണം ലയിച്ചുപോയ് പ്രാണനിൽ,
അരുതിലകലത്തിന്റെ എതിരൊന്നുമാത്രം.
അപരിചിതനിനവുകളലട്ടാതതിപ്പൊഴും,
അകമുറിവിലെരിവായ്പ്പടർന്നൊരാ-
സ്വപ്നം, അടുക്കാതണഞ്ഞിരിയ്ക്കുന്നു.
പടനിലങ്ങൾക്കും കലക്ക മിഴികൾക്കും,
ഇടവരുത്താതെയണഞ്ഞിരിയ്ക്കുന്നു..
ഇനിയുമൊഴുകും കാലമെവിടെയും
തട്ടിത്തടഞ്ഞു നിൽക്കാതെ,
പകുതിയിൽ വറ്റി മായാതെ..
മുറിയറിവുമായ് നമ്മളവിടെയും പതിവുപോൽ,
പരിഹാസപാത്രമാകുന്നൂ..
പകലിന്റെ വ്യർത്ഥതയ്ക്കപ്പുറം
നിദ്രയ്ക്കുമർത്ഥം മെനഞ്ഞുകൂട്ടുന്നു.