Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു ദിവസത്തെ വരുമാനം 1,42,000  രൂപ, മാസം 42 ലക്ഷം; കരിക്ക് കടക്കാരന്റെ വരുമാനം വെളിപ്പെടുത്തി യുവാവ്


ഒരു ബിസിനസ് ചെയ്ത് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ എന്ത് ബിസിനസ് തുടങ്ങും എന്ന ആശയക്കുഴപ്പത്തിൽ തന്നെ വർഷങ്ങൾ കടന്നുപോകും. ഇപ്പോഴിതാ നിസാരം ഒരു കരിക്ക് വിറ്റ് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിക്കുന്ന ഒരാളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കാസിയസ്ക്ലിഡെപെരേര’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബികോം പാസായ ഒരാളെക്കാൾ വൻ വരുമാനം ഒരു കരിക്ക് കടക്കാരൻ സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

ആ കടയിൽ ഒരു ദിവസം ജോലി ചെയ്യാൻ യുവാവ് തിരുമാനിക്കുന്നു. എന്തൊക്കെ ജോലികളാണ് യുവാവ് ചെയ്യുന്നതെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്.

‘ഞാൻ രാവിലെ കടയിലെത്തി അദ്ദേഹം കരിക്ക് വെട്ടുന്നത് നോക്കി. പിന്നാലെ അവിടെ വന്നവർക്ക് കരിക്ക് നൽകി. പിന്നെ അവിടെ വൃത്തിയാക്കി ചവറുകൾ കളഞ്ഞു. ചൂട് കുറയ്ക്കാൻ വെള്ളം കടയ്ക്ക് ചുറ്റും തള്ളിച്ചശേഷം കരിക്ക് വെട്ടാൻ ശ്രമിച്ചു. എന്നാൽ എനിക്ക് അത് നല്ലപോലെ ചെയ്യാൻ കഴിഞ്ഞില്ല. രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന ഷോപ്പ് അർദ്ധരാത്രി വരെ ഉണ്ടായിരിക്കും. ഒരു കരിക്കിന്റെ വില 70 രൂപയാണ്. ഒരു ദിവസം 2000 കരിക്ക് വിറ്റാൽ ഒരു ദിവസം 1,42,000 രൂപ കിട്ടും. അപ്പോൾ ഒരു മാസം 42 ലക്ഷം ഒരു മാസം ഉണ്ടാക്കാം’- യുവാവ് പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി എത്തുന്നത്. ഒരു ദിവസം എങ്ങനെയാണ് 2000 കരിക്ക് വിൽക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. ചിലർ കരിക്കുകൾ വാങ്ങാൻ ആദ്യം എത്ര ചെലവായിയെന്നും ചോദിക്കുന്നു. 


Read Previous

‘ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പഠിച്ചു’, രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ് നഗരസഭാ മുൻ ചെയർപെഴ്സൺ

Read Next

രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക് | LIVE UPDATES

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »