ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പൂനെ: പ്രതിബന്ധങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്‌ത്രീകള്‍ വെന്നി ക്കൊടി പാറിച്ചിട്ടും ഇന്നും നമ്മുടെ രാജ്യത്ത് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ മാത്രം ആഘോഷിക്കപ്പെടുക യും പെണ്‍കുഞ്ഞുങ്ങളുടെ വരവ് അത്രയൊന്നും സ്വാഗതാര്‍ഹമല്ലാത്തതുമായ ഒരു സാമൂഹ്യ സംവിധാന മാണ് നിലവിലുള്ളത്. നിരന്തര ബോധവത്ക്കരണവും മറ്റും ഉണ്ടെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍ പെണ്‍ഭ്രൂണഹത്യകള്‍ അരങ്ങേറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പെണ്‍കുഞ്ഞുങ്ങളോടുള്ള വേര്‍ തിരിവും നമ്മുടെ നാട്ടില്‍ നടമാടുന്നു. എന്നാല്‍ ഇതിനൊരു മാറ്റം വരുത്താനാണ് ഈ വ്യത്യസ്‌തനായ ഡോക്‌ടറുടെ ശ്രമം. കഴിഞ്ഞ പതിനാല് വര്‍ഷമായി ഓരോ പെണ്‍കുഞ്ഞിന്‍റെ ജനനവും ഇവിടെ വലിയ ആഘോഷമാകുന്നു.
പൂനെയിലെ ഹദാപ്‌സറില്‍ മെഡികെയര്‍ ആശുപത്രി നടത്തുന്ന ഡോ. ഗണേശ് രാഖ് ഈ ബേട്ടി ബച്ചാവോ മൊഹിമിന് പിന്നില്‍. (പെണ്‍കുഞ്ഞിനെ രക്ഷിക്കല് ദൗത്യം). 2012 ജനുവരി മൂന്നിനാണ് തന്‍റെ ആശുപത്രിയില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ ഒരു രൂപ പോലും ഫീസ് വേണ്ടെന്ന നിലപാട് സ്വീകരിച്ച് തുടങ്ങിയത്. അന്ന് തൊട്ടിങ്ങോട്ട് ഈ ആശുപത്രിയില്‍ 250 കുഞ്ഞുങ്ങള്‍ ഇവിടെ പിറന്നു. നയാ പൈസ അദ്ദേഹം ഈ പ്രസവങ്ങള്‍ക്ക് ഈടാക്കിയില്ല. പെണ്‍കുഞ്ഞുണ്ടാകുന്നത് ആ മാതാപിതാക്കള്‍ക്ക് അഭിമാനകരമാകണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ഈ നടപടി. ഒപ്പം അവര്‍ക്ക് സന്തോഷവും.
എന്താണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്ന് ഡോ. രാഖിനോട് ചോദിച്ചാല്‍ തന്നെ വേദനിപ്പിച്ച നിരവധി സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഏറെ പറയാനുണ്ട്. താന്‍ ആശുപത്രി തുടങ്ങി ഇവിടെ പ്രസവങ്ങള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയ പല അസാധാരണ സംഭവ ങ്ങളും ഇവിടെ അരങ്ങേറി. ആണ്‍കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അത് വലിയ ആഘോഷമാക്കുന്നു. സന്തോഷത്തോടെ ബില്‍ അടയ്ക്കുന്നു. സന്തോഷത്തോടെ മടങ്ങുന്നു. എന്നാല്‍ പെണ്‍കുഞ്ഞുങ്ങളുടെ പിറവി അത്തരത്തില്‍ ആഘോഷമാകുന്നില്ല. പലര്‍ക്കും സന്തോഷമില്ല. പലരും ബില്ലടയ്ക്കാന്‍ വിസമ്മതിക്കുന്നു. പലരും പശ്ചാത്തപിക്കുന്നു. അങ്ങനെയാണ് ഇതിനൊരു മാറ്റമുണ്ടാകണമെന്ന ചിന്തയോടെ താന്‍ ഇങ്ങനെയൊരു കാര്യത്തിലേക്ക് കടന്നതെന്ന് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അങ്ങനെയാണ് ബേട്ടി ബച്ചാവോ പരിപാടിക്ക് തുടക്കമായത്. ഇത് ഈ പ്രദേശത്തെയാകെ മാറ്റി മറിച്ചു. പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ ഫീസ് വേണ്ടയെന്ന തന്‍റെ സന്ദേശം വലിയ സന്ദേശമാണ് നല്‍കിയത്. അതോടെ പെണ്‍കുഞ്ഞുങ്ങളുടെ പിറവി ഒരു അനുഗ്രഹമായി കുടുംബങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങി.
അതേസമയം ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുക എന്നത് ഡോ.രാഖിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരുന്നു. വായ്‌പ എടുത്താണ് ആശുപത്രി തുടങ്ങിയത്. സാധാരണ കുടുംബാംഗം ആയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വേണമായിരുന്നു വായ്‌പ തിരിച്ചടയ്ക്കാന്‍. തന്‍റെ പിതാവ് ഒരു ചുമട്ട് തൊഴിലാളി ആയിരുന്നു. അത് കൊണ്ട് തന്നെ തനിക്ക് വലിയ കുടുംബ സ്വത്ത് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഡോ.രാഖ് വെളിപ്പെടുത്തുന്നു.
പദ്ധതി ആരംഭിക്കുമ്പോള്‍ തന്‍റെ കുടുംബവും ആശുപത്രി ജീവനക്കാരും എതിര്‍പ്പ് കാട്ടിയിരുന്നു. ഇത്തരം ഒരു നടപടി സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ തന്‍റെ പിതാവ് പിന്തുണയുമായി ഒപ്പം നിന്നു. തന്‍റെ ദൗത്യം തുടരു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. ആവശ്യമെങ്കില്‍ വീണ്ടും താന്‍ ചുമട്ട് ജോലിക്ക് പോയി തനിക്ക് വേണ്ടി പണം ചെലവാക്കാ മെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അദ്ദേഹത്തിന്‍റെ ആ വാക്കുകളാണ് ഈ ദൗത്യവുമായി മുന്നോട്ട് പോകാന്‍ തനിക്ക് കരുത്തായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിരവധി പേരാണ് പ്രസവം ഡോ.രാഖിന്‍റെ ആശുപത്രിയില്‍ തന്നെ മതിയെന്ന വാശിയുമായി എത്തിയത്. കാരണം പെണ്‍കുഞ്ഞാണെങ്കില്‍ പണം നല്‍കേണ്ടതില്ലല്ലോ എന്നതായിരുന്നു ഇതിന് കാരണം. സാമ്പത്തിക സഹായത്തിനപ്പുറം ഈ കുടുംബങ്ങള്‍ക്ക് വൈകാരിക പിന്തുണ കൂടി ഡോ.രാഖ് നല്‍കുന്നു. അവരുടെ കാഴ്‌ചപ്പാടുകള്‍ മാറാനായി കൗണ്‍സിലിങ് അടക്കം അദ്ദേഹം നല്‍കുന്നു.
അമിതാഭ് ബച്ചനടക്കമുള്ളവര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. യഥാര്‍ത്ഥ നായകന്‍ ഡോ.രാഖ് ആണെന്നായിരുന്നു ബച്ചന്‍റെ പ്രതികരണം. ആനന്ദ് മഹീന്ദ്രയെ പോലുള്ള വ്യവസായികളും ഡോ.രാഖിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു. രാജ്യത്തിനകത്തും പുറത്തും വിവിധ ഇടങ്ങളില്‍ വിവിധ പരിപാടികളില്‍ അദ്ദേഹത്തിന്‍റെ ഉദ്യമത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിക്കപ്പെടുന്നു.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ മോഹം. ഒരു പൈസ പോലും വാങ്ങാതെ പൂര്‍ണമായും സൗജന്യമായി അവരെ ചികിത്സിക്കുന്ന ഒരാശുപത്രി, രോഗത്തിന്‍റെ തീവ്രത അനുസരിച്ച് താങ്ങാനാകാവുന്ന ചെലവ് മാത്രം ഈടാക്കുന്ന ഒരാശുപത്രി. ആളുകള്‍ക്ക് തന്‍റെ ദൗത്യത്തിന്‍റെ പ്രാധാന്യം മനസിലായാല്‍ സഹായഹസ്‌ത ങ്ങളുണ്ടാകുമെന്നും അങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്നുമാണ് രാഖിന്‍റെ പ്രതീക്ഷ.
ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ഡോ. രാഖിന്‍റെ ആശുപത്രിയില്‍ ആകണം തന്‍റെ ഭാര്യയുടെ പ്രസവമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി അക്ഷയ് രാഖ് എന്ന യുവാവ് പറയുന്നു. ഭാര്യ മകള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. രാഖിനും അദ്ദേഹത്തിന്‍റെ ജീവനക്കാര്‍ക്കും ഒപ്പമുള്ള അനുഭവങ്ങള്‍ അവിസ്‌മരണീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ പ്രാധാന്യം എടുത്ത് പറയുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്ന തെന്നും അക്ഷയ് പറഞ്ഞു. പെണ്‍കുട്ടികളുടെ പിറവി ആഘോഷിക്കുന്ന രാഖിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്‌നന്ദിനി എന്ന തന്‍റെ പേരക്കിടാവിന്‍റെ ജനനം തികച്ചും അപൂര്‍വാനുഭവമായിരുന്നു എന്ന് സവിത സോനാവാനെ പറയുന്നു. ഈ ആശുപത്രിയില്‍ പെണ്‍കുട്ടികളുടെ ജനനത്തിന് നിരക്ക് ഈടാക്കില്ലെന്ന കാര്യം തങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. ആശുപത്രി ജീവനക്കാരെല്ലാം അതീവ ശ്രദ്ധയോടെയാണ് മകളെയും കുഞ്ഞിനെയും പരിചരിച്ചിരുന്നതെന്നും അജദ്ദേഹം വ്യക്തമാക്കുന്നു.
കേവലം രോഗികളെ ചികിത്സിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല ഡോ.രാഖിന്‍റെ പ്രവര്‍ത്തനങ്ങള്‍. സാമൂഹ്യമുറിവുകള്‍ ഉണക്കാനും അദ്ദേഹം ശ്രമിക്കുന്നു. ലിംഗ അതിരുകള്‍ ഭേദിക്കാന്‍ പെണ്‍കുഞ്ഞു ങ്ങള്‍ക്കാകണമെന്നും അദ്ദേഹം പറയുന്നു. പെണ്‍കുഞ്ഞുങ്ങളെ ആഘോഷിക്കണം. അവര്‍ക്ക് പുഞ്ചിരിക്കാനാകണം. അദ്ദേഹം പറയുന്നു.
രോഗികളെ ചികിത്സിക്കുന്നതില്‍ ഒരു ഡോക്‌ടറിന്‍റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് ഡോ. ഗണേശ് രാഖ് പറയുന്നു. അതിനുമപ്പുറം സാമൂഹ്യ മുറിവുകള്‍ ഉണക്കാനും അവര്‍ക്ക് സാധിക്കണം. പെണ്‍കുഞ്ഞുങ്ങളുടെ പിറവി ഉത്സവം പോലെ കൊണ്ടാടണം. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹം പുരോഗമിച്ചു എന്ന് നമുക്ക് പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
