Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുവാരസിന് ഇരട്ട ഗോൾ; ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പ് സെമിയിൽ, ടൈഗ്രെസ് യുഎഎൻഎല്ലിനെ വീഴ്‌ത്തി


ലീ​ഗ്‌സ് കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്‍റര്‍ മയാമി സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ മത്സരത്തില്‍ ടൈഗ്രസ് യുഎഎൻഎല്ലിനെതിരെ 2-1ന് ആണ് മയാമിയുടെ ജയം. രണ്ട് പെനാൽറ്റി ഗോളുകളുമായി ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്‍പി. മത്സരത്തിൽ പരിക്ക് കാരണം സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. എൽഎ ഗാലക്‌സിക്കെതിരായ മുൻ മത്സരത്തിൽ പേശിവേദനയെ ത്തുടർന്ന് പുറത്തായ താരം കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും, ബെഞ്ചിന് പുറത്ത് ഇരിക്കുകയായിരുന്നു.

മത്സരത്തിന്‍റെ 23-ാം മിനിറ്റിൽ ലഭിച്ച ആദ്യ പെനാൽറ്റിയിലൂടെയാണ് സുവാരസ് മയാമിയെ മുന്നിലെ ത്തിച്ചത്. ജോർഡി ആൽബയുടെ ക്രോസ് ജാവിയർ അക്വിനോയുടെ കൈയിൽ തട്ടുകയായിരുന്നു. ആദ്യ പകുതിയിൽ മയാമി ആധിപത്യം സ്ഥാപിച്ചെങ്കിലും ലീഡ് വർധിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതി യുടെ 67-ാം മിനിറ്റിൽ ഏഞ്ചൽ കൊറിയയാണ് ടൈഗ്രെസിനായി സമനില ഗോൾ നേടിയത്. മയാമിയുടെ പ്രതിരോധം തുളച്ചുകയറിയാണ് താരം ആതിഥേയരെ സമനിലയിൽ എത്തിച്ചത്. പിന്നാലെ മയാമിക്ക് തിരിച്ചടിയായി കാലിൽ പരിക്കേറ്റ ആൽബ പുറത്തായി. ഉസ്താരിയുടെ മികച്ച സേവുകളാണ് കൊറി യയെ വീണ്ടും ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞത്.

പിന്നാലെ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സുവാരസ് മയാമിയുടെ വിജയമുറപ്പിച്ചു. അതേസമയം രണ്ടാം പകുതി ആരംഭിക്കുന്നതിന് മുമ്പ് മയാമിയുടെ കോച്ച് ഹാവിയർ മഷെറാനോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. നാലാമത്തെ ഒഫീഷ്യൽ കാണിച്ച സ്റ്റോപ്പേജ് സമയത്തോട് ദേഷ്യത്തോടെ പ്രതികരിച്ചതിനാണ് മഷെറാനോയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.

അടുത്ത ആഴ്‌ച നടക്കുന്ന സെമിഫൈനലിൽ മയാമി ഒർലാൻഡോ സിറ്റിയെ നേരിടും. ഗോൾരഹിത സമനിലയ്ക്ക് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 ന് ടോളൂക്കയെ പരാജയപ്പെടുത്തിയാണ് ഒർലാൻഡോ സെമിയിലെത്തിയത്. അതേസമയം സെമിഫൈനലിസ്റ്റുകളെല്ലാം എം‌എൽ‌എസിൽ നിന്നുള്ള ക്ലബുക ളാണ്. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോൾരഹിത സമനിലയ്ക്ക് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ സിയാറ്റിൽ സൗണ്ടേഴ്‌സ് പ്യൂബ്ലയെ 4-3 ന് പരാജയപ്പെടുത്തി. സെമി മത്സരത്തില്‍ എൽ‌എ ഗാലക്‌ സിയെയാണ് സിയാറ്റിൽ നേരിടുക. ഒർലാൻഡോ സിറ്റിയുമായുള്ള സെമിഫൈനൽ പോരാട്ടത്തിന് മുമ്പ് ഇന്‍റര്‍ മയാമി ഞായറാഴ്ച മേജര്‍ ലീഗ് സോക്കറില്‍ ഡിസി യുണൈറ്റഡിനെ നേരിടും.


Read Previous

കേരളത്തിന്‍റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് ആവേശത്തുടക്കം; ഉദ്ഘാടനം മോഹൻലാൽ, മിന്നിക്കാന്‍ സഞ്ജു ഇറങ്ങും

Read Next

യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ്‌ ഐ – കെ എസ് യു സംഘര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »