അമ്മിക്കുഴ വീണു, പതിച്ചത് വീടിന് മുകളില്‍; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം.


ഫ്ലോറിഡ: ആകാശത്ത് നിന്ന് വീണ “വസ്തു’ വീടിന് നാശനഷ്ടം വരുത്തിയ സംഭവ ത്തില്‍ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാ കാശത്ത് നിന്ന് വീണ അവശിഷ്ടങ്ങള്‍ നാസയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബത്തി ന്റെ നീക്കം. $80,000 (67 ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കണ മെന്നാണ് കുടും ബത്തിന്റെ ആവശ്യം. സംഭവത്തില്‍ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങിയിരി ക്കുകയാണ് അലജാൻണ്ട്രോയും കുടുംബവും. മെറ്റലിക് വസ്തു നാസയുടേത് തന്നെയാ ണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനില്‍ നിന്നും 2021ല്‍ പുറത്തുവിട്ട കാർഗോ പല്ലറ്റില്‍ നിന്നുള്ള മെറ്റലിക് സിലിണ്ടർ സ്ലാബാണ് ഫ്ലോറിഡയിലെ ഒരു വീടിന് മുകളില്‍ പതിച്ചത്. കഴിഞ്ഞ മാർച്ച്‌ എട്ടിനായിരുന്നു സംഭവം. ആകാശത്ത് നിന്നുവീണ സിലിണ്ടർ സ്ലാബ് വീടുതുരന്ന് അകത്ത് പതിക്കുകയായിരുന്നു. തല്‍ഫലമായി വീടനകത്തും വലിയ ഗർത്തം ഉണ്ടായി. തൊട്ടടുത്തായിരുന്നു അലജാൻണ്ട്രോയുടെ മകൻ ഇരുന്നിരുന്നത്. ഭാഗ്യവശാല്‍ മാത്രമാണ് ആളപായം സംഭവിക്കാതിരുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

ഒറ്റനോട്ടത്തില്‍ ‘അമ്മിക്കുഴ’യാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഭാരമേറിയ വസ്തുവാണ് വീടിന് മുകളില്‍ പതിച്ചത്. കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരി ഹാരത്തുകയുമായി ബന്ധപ്പെട്ട് ആറ് മാസത്തിനകം മറുപടി നല്‍കണമെന്നാണ് നാസയ്‌ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.


Read Previous

നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Read Next

ശബ്ദത്തിലും ശരീരഭാഷയിലും അടിമുടി മാറ്റങ്ങള്‍, മനുഷ്യന്റെ വികാര വിചാരങ്ങളോടെ സെക്‌സ് ഡോളുകൾ, എ ഐ സാങ്കേതിക വിദ്യയില്‍ നിങ്ങളെ ഞെട്ടിക്കും ഉടന്‍ വിപണിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »