Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

100 ദിവസം ഓടുന്ന സിനിമ ഇക്കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഒരു തമിഴ് സിനിമ 1000 ദിവസം പ്രദർശിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.


കുറച്ചു വർഷങ്ങൾക്ക് മുൻപെല്ലാം നല്ല സിനിമകളാണെകിൽ ഒരു തിയേറ്ററിൽ 100 ദിവസം വരെ ഓടുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സിനിമ ഒരാഴ്ചയോ, രണ്ടാഴ്ചയോ തുടർന്ന് ഓടുന്നത് വളരെ അപൂർവമാണ്. ഇതിന് കാരണം OTT പ്ലാറ്റ്‌ഫോമുകളുടെ വരവാണ്. ഒരു ചിത്രം റിലീസ് ചെയ്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അത് OTT-യിൽ വരുന്നു. അതിനാൽ തിയേറ്ററിലേക്ക് പോകുന്ന ആരാധകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

100 ദിവസം ഓടുന്ന സിനിമ ഇക്കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഒരു തമിഴ് സിനിമ 1000 ദിവസം പ്രദർശിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. അത് സിമ്പു വും, തൃഷയും നായകൻ, നായകിയായി അഭിനയിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രമാണ്.

സിമ്പുവിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ ചിത്രം കൂടി യാണ് ഇത്. കോളിവുഡിൽ ഇതുപോലെ ഒരു റൊമാൻ്റിക് സിനിമ ഉണ്ടായിട്ടില്ലെന്നു പറയുന്ന തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു പ്രണയ ചിതമാണ് ‘വിണ്ണൈത്താണ്ടി വരുവായ’. ഓരോ വർഷവും വാലൻ്റൈൻസ് ദിനത്തിൽ ഈ ചിത്രം റീ-റിലീസ് ചെയ്യാറുണ്ട്. അങ്ങിനെ ചെന്നൈയിലുള്ള വി.ആർ.മാളിലെ പി.വി.ആർ.തിയേറ്ററിൽ മാറ്റിനി ഷോയായി പ്രദർശനം തുടങ്ങിയ സിനിമയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർന്ന് പ്രദർശിപ്പിച്ച്‌ വരുന്നത്.

ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് ചിത്രം തുടർച്ചയായി പ്രദർശനം നടത്തി വരികയാണ്. അങ്ങിനെ ഈ ചിത്രം വിജയകരമായി ആയിരം ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചെന്നൈയിൽ ഇതാദ്യമായാണ് റീ-റിലീസ് ചെയ്ത ഒരു ചിത്രം 1000 ദിവസങ്ങൾ പിന്നിട്ടു തുടർന്ന് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെ ഇപ്പോൾ സിമ്പുവിന്റെ ആരാധകർ ആഘോഷിച്ച്‌ വരികയാണ്.


Read Previous

ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഡ്രോണുകൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്നു. എന്താണ് UAV?

Read Next

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ ഉപരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »