ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിൽ രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പു മായി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി അസുഖ അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമരഹിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കൃത്രിമ മെഡിക്കൽ റിപ്പോർട്ട് നൽകുന്ന എല്ലാ വ്യക്തികളും ശിക്ഷിക്കപ്പെടും. അസുഖ അവധി ലഭിക്കു ന്നതിനുള്ള വ്യവസ്ഥാപിത രീതി “സെഹ്ഹാത്തി” പ്ലാറ്റ്‌ഫോം വഴിയാണെന്ന് അധികൃതർ ഓർമപ്പെടു ത്തി. റിപ്പോർട്ടുകളുടെ കൃത്യതയും നടപടിക്രമങ്ങളുടെ സമഗ്രതയും ഉറപ്പാക്കാൻ സെഹ്ഹാത്തി പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കാവൂ. ഗുണഭോക്താവിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് അർഹരായ വർക്ക് മാത്രം രോഗാവധി നൽകുന്നതിനും പ്രൊഫഷണൽ ധാർമ്മികതയും മെഡിക്കൽ ഉത്തരവാദി ത്തവും പാലിക്കുന്നതിനും ആരോഗ്യ വിദഗ്ധർ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
