ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ലണ്ടന്‍: യുകെയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു. ബര്‍മിങ്ഹാമിലെ വൂള്‍വര്‍ഹാംപ്റ്റനില്‍ താമസിക്കുന്ന മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശി ബില്‍സെന്റ് ഫിലിപ്പ്, ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് ആണ് മരിച്ചത്.
പനി വന്നതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചത്. പനി വിട്ടു മാറാത്തതിനെ തുടര്‍ന്ന് ബര്‍മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ ചികിത്സയില്‍ തുടരവേയാണ് അന്ത്യം സംഭവിച്ചത്.
എട്ട് മാസം മുന്‍പാണ് ഹന്നയും ഇളയ സഹോദന്‍ ആല്‍ബിനും മല്ലപ്പള്ളിയില്‍ നിന്നും പിതാവ് ബില്‍സെന്റിന് ഒപ്പം യുകെയില്‍ എത്തിയത്. നഴ്‌സായ ഹന്നയുടെ അമ്മ ജെയ്‌മോള്‍ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു. യുകെയില്‍ ബര്‍മിങ്ഹാം ഹെര്‍മ്മോന്‍ മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളില്‍ കുടുംബം സജീവമായി പങ്കെടുക്കാറുണ്ട്.നാട്ടില്‍ തുരുത്തിക്കാട് മാര്‍ത്തോമാ ദേവാലയത്തിലെ അംഗങ്ങളാണ്. ഹന്നയുടെ മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും.