ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദിലും സമീപ പ്രദേശത്തും ജോലി ചെയുന്ന പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി പ്രവാസി കൂട്ടായ്മ, സംഘടിപ്പിക്കുന്ന പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് മെയ് പതിനേഴ്ന് രാത്രി എട്ട് മണി മുതൽ ഷുമേശി ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്തവാര്‍ത്തസമ്മേളന ത്തില്‍ പറഞ്ഞു
കെവി ബാവ എംകെ ഹമീദ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് പൊന്നാനിയിലും പരിസരപ്രദേശത്തും ഉള്ളവരുടെ ഫുട്ബോള്‍ ടീമുകള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ക്ലബുകൾക്ക് മാത്രമായി ഇത്തരമൊരു മത്സരം സൗദിയില്‍ ആദ്യമായിട്ടാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ആറു ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റ്ന്റെ ആദ്യ മത്സരത്തിൽ ഖിദ്മ എഫ്‌സി ഗ്ലോബൽ പൊന്നാനിയെ നേരിടും. വിജയികൾക്ക് എജി കമ്പനി സ്പോൺസർ ചെയുന്ന ട്രോഫിയും ക്യാഷ് അവാർഡും റണ്ണേഴ്‌സ്ന് ഗ്രീൻ ക്ലബ് റിയാദ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു
കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, സാംസ്‌കാരിക കലാകായിക രംഗത്തുമായി പ്രവർത്തിച്ച് വരുന്ന സംഘടന ഇതുവരെ അൻപത് ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നും ഒരംഗം മരണപെട്ടാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു .
വാർത്താസമ്മേളനത്തിൽ കൂട്ടായ്മ ഉപദേശകസമിതി അംഗം റസൂൽ സലാം, രക്ഷാധികാരി അബ്ദുൽ കരീം പ്രസിഡണ്ട് ഹനീഫ എംകെ, ടൂർണമെന്റ് കൺവീനർ സമീർ പാലാട്ടു തറയിൽ, അഷ്‌ക്കർ വി എന്നിവർ പങ്കെടുത്തു
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വാര്‍ത്ത കേള്‍ക്കാം
