Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മതിൽക്കെട്ടുകളില്ലാത്ത സൗഹൃദത്തിന്റെ ഒത്തുചേരൽ” ഒഐസിസി റിയാദ് ഇഫ്താർ സംഗമം ഫെബ്രുവരി 27-ന്


റിയാദ്: പരിശുദ്ധ റമദാന്റെ ആത്മീയ പ്രകാശത്തിൽ ഹൃദയങ്ങൾ ഒന്നിക്കുന്ന സായാഹ്നമായി മാറാൻ ഒരുങ്ങുകയാണ് റിയാദിലെ പ്രവാസി ലോകം. ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്‌താർ സംഗമം ഈ മാസം 27-ന് വെള്ളിയാഴ്ച്ച എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. അതിഥികളെ സ്വീകരിക്കാൻ പ്രവർത്തകർ സജ്ജരായതായി സംഘാടക സമിതി അറിയിച്ചു.

റമദാന്റെ ആത്മീയ സന്ദേശം ഹൃദയങ്ങളിൽ പകരുകയും പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ആത്മീയതയും സാമൂഹിക ബോധവുമൊത്ത് കൈകോർക്കുന്ന വേദിയാ യിരിക്കും ഈ സംഗമമെന്നും അവർ കൂട്ടിച്ചേർത്തു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്. അതിഥി സ്വീകരണം, ഇരിപ്പിട ക്രമീകരണം, ഭക്ഷണ വിതരണം, പാർക്കിംഗ് നിയന്ത്രണം എന്നിവയ്ക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. നൂറിലധികം അംഗങ്ങളുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സംഘാടക സമിതിയിൽ സലിം കളക്കര (പ്രസിഡന്റ്), ഫൈസൽ ബാഹസൻ (ജനറൽ കൺവീനർ), നിഷാദ് ആലംകോട് (ജോയിന്റ് കൺവീനർ), രഘുനാഥ് പറശ്ശിനിക്കടവ് (ഫുഡ് കൺവീനർ), നവാസ് വെള്ളിമാട് കുന്ന് (ഫൈനാൻസ് കൺവീനർ), മുഹമ്മദലി മണ്ണാർക്കാട് (സ്‌പോൺസർഷിപ്പ് കൺവീനർ), ഷംനാദ് കരുനാഗപ്പള്ളി (ഇൻവിറ്റേഷൻ & റിസപ്ഷൻ കൺവീനർ), നൗഫൽ പാലക്കാടൻ (പബ്ലിസിറ്റി കൺവീനർ), സജീർ പൂന്തുറ (വോളന്റിയർ കൺവീനർ), സക്കീർ ദാനത്ത് (കോഡിനേറ്റർ) അഷ്‌റഫ് മേച്ചേരി (മീഡിയ കൺവീനർ) തുടങ്ങി 101 അംഗങ്ങളടങ്ങിയ കമ്മിറ്റി പ്രവർത്തനങ്ങളിൽ സജ്ജരാണ്.

ഒഐസിസി കുടുംബാംഗങ്ങളും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. റമദാന്റെ കരുണയും കരുത്തും പങ്കിടുന്ന ഈ സംഗമം റിയാദിലെ പ്രവാസി സമൂഹത്തിന് ആത്മീയ ഐക്യത്തിന്റെ ഉജ്ജ്വല സായാഹ്നമാകുമെന്ന് സംഘാടകർ അറീയിച്ചു.

A gathering of friendship without walls; a convergence of humanity beyond belief" OICC Riyadh Iftar Gathering on March 27th


Read Previous

“ഗുരുവായൂരപ്പന് വഴിപാടായി നൂതന ഇഡ്ഢലി മെഷീൻ; മണിക്കൂറിൽ 5000 ഇഡ്ഢലികൾ” തയ്യാറാക്കാം

Read Next

ആക്രമണ ഭീതിയില്‍ ഇറാന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം; ഉടന്‍ രാജ്യം വിടണമെന്ന് എംബസി”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »