Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  


തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലു കളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ ഇഷ്ടത്തിന്റെ പ്രശ്നം ഇക്കാര്യത്തിലില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആ കാര്യമാണ് ഗവർണർ നിർവഹിക്കേണ്ടത്. ഗവർണറുടെ ചുമത ലകൾ എന്താണെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവർണർ. ബിൽ അവതരിപ്പിച്ച മന്ത്രിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതിൽപരം ആരാണ് അദ്ദേഹത്തെ കാണാൻ പോകേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഒരു ഘട്ടത്തിൽ താൻ നേരിട്ടു ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നീട് ബില്ല് അവതരിപ്പിച്ച മന്ത്രിമാർ വരുമെന്ന് ഗവർണർക്ക് എഴുതികൊടുത്തതു മാണ്. ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകും. അതു സർക്കാരിനെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല. ഗവർണർക്ക് ചില അ‍ജണ്ടകളു ണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താൻ താൻ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം വന്നു കഴിഞ്ഞു. അപ്പോൾ ഭരണഘടനാ പദവിയിലിരിക്കുന്ന ആൾ മറിച്ചൊരു അഭിപ്രായം പറയുന്നതെങ്ങനെയാ ണെന്നും മുഖ്യമന്ത്രി ചോദിച്ചു.


Read Previous

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്; നവംബർ 23ന് കോഴിക്കോട്

Read Next

സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്, അങ്ങോട്ടുപോയി ക്ഷണിച്ചതല്ല, ലീഗില്ലെങ്കിൽ യുഡിഎഫിന് നിലനിൽപ്പുണ്ടോ?: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »