
റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാൻ റിയാദ് ഇന്ത്യൻ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ എന്ന പ്രമേയത്തി ലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിർ പോളിക്ലിനിക്കിന് സമീപം നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. അൽ റയാൻ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/anPTZLY9AD43oT6v7 ലിങ്കിൽ രജിസ്റ്റർ ചെയ്യണ മെന്ന് റിംഫ് അറിയിച്ചു.
10 മിനുട്ട് ദൈർഘ്യമുളള നാലു സെഷനുകളാണ് പരിപാടിയുടെ ആകർഷണം. അൽ റയാൻ ഇന്റർനാഷണൽ ക്ലിനക് ഇന്റേണിസ്റ്റ് ഡോ. തസ്‌ലിം ആരിഫ്, സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഫിറ്റ്‌നസ്സ് കോച്ച് ഷാനവാസ് ഹാരിസ് ദൈനംദിന ജീവിതത്തിൽ ശീലമാക്കേണ്ട ലളിത വ്യായാമങ്ങളിൽ പരിശീലനം നൽകും. പോഷക സമൃദ്ധമായ സലാഡ് വേഗം തയ്യാറാക്കുന്ന രീതി ഷാദിയ ഷാജഹാൻ അവതരിപ്പിക്കും. സലാഡ് വിതരണം, തെരഞ്ഞെടുക്കുന്നവർക്ക് ഹെൽത്ത് ക്ലബ് അംഗത്വം സമ്മാനം എന്നിവയും ലഭിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.