നേപ്പാളില്‍ ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി


നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലി കോപ്റ്റര്‍ കാണാതായി. നേപ്പാളിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡു വിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ കാണാതായിരിക്കുന്നത്. 9NMV എന്ന കാള്‍ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


Read Previous

ഏത് രേഖയും നിർമ്മിച്ച് നൽകും; 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിൽ

Read Next

ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »