
ലിസ്‌ബണ്‍: ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറില്‍ 900 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി. ലിസ്ബണിൽ ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് താരം മാന്ത്രിക സംഖ്യയിലെത്തിയത്. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ സഹതാരമായ നുനോ മെൻഡിസ് നൽകിയ ക്രോസ് ഒരു കിക്കിലൂടെ ഗോൾവല കുലുക്കിയതോടെയാണ് 900-ാമത്തെ ഗോൾ പിറന്നത്.
ഗോള്‍ നേടിയ ശേഷം വികാരാധീനനായി കോർണറിലേക്ക് ഓടിയെത്തിയ റൊണാ ൾഡോ തന്‍റെ മുഖത്ത് കൈകൾ വെച്ച് നിലത്ത് വീണ് നേട്ടം ആഘോഷിച്ചു. മത്സര ത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. ഫുട്ബോൾ ചരിത്രത്തിൽ 900 മോ അതിലധികമോ ഗോളുകൾ നേടുന്ന ഏക താരമായി ക്രിസ്റ്റ്യാനോ. പോർച്ചുഗലി നായി 131-ാം ഗോളെന്ന നേട്ടവും താരത്തെ തേടിയെത്തി.
വിവിധ ക്ലബ്ബുകൾക്കായി കളിക്കുന്ന പോർച്ചുഗൽ ക്യാപ്റ്റൻ ഇതിനകം 769 ഗോളുക ളാണ് നേടിയത്. 842 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് ഏറ്റവും ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നിലുള്ള താരം. ബ്രസീലിയൻ ഇതിഹാസം പെലെ 765 ഗോളുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. റൊണാൾഡോ അടുത്തിടെ തന്‍റെ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അത് നിമിഷനേരം കൊണ്ട് 1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരെ നേടി. ഓരോ ദിവസവും ക്രിസ്റ്റ്യാനോ വലിയ റെക്കോർഡുകളാണ് ഉണ്ടാക്കുന്നത്.