ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഷാര്‍ജ: സ്വന്തം വീട്ടില്‍ വീട്ടമ്മയുടെ ജോലി ചെയ്തതിന് കിട്ടിയ ശമ്പളം ഉപയോഗിച്ച് മലയാളി വീട്ടമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കി. ഷാര്‍ജയിലെ ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യ ഫിജി സുധീര്‍ ആണ് കാര്‍ വാങ്ങിയത്.
സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. സോഹന്‍ റോയിയുടെ പ്രഖ്യാപനമാണ് ഫിജിക്ക് സഹായക മായത്. വീട്ടമ്മ എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ശമ്പളം ഉപയോഗിച്ച് ഒരു കാര്‍ ബുക്ക് ചെയ്ത് ഇഷ്ട്ട പെട്ട കാര്‍ വാങ്ങാന്‍ കഴിഞ്ഞ ന്തോഷത്തിലാണ് ഇപ്പോള്‍ അവര്‍.
കുട്ടികളെ സ്കൂളില്‍ വിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍, ഇനി ആരെയും ആശ്രയിക്കാതെ ചെയ്യാന്‍ സാധിക്കുമെന്നതാണ് നേട്ടം. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വളരെയധികം പ്രോത്സാഹനം നല്കുന്ന പുതുമയാര്‍ന്ന പദ്ധതിയാണ് ഇതെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫീസര്‍ നിവേദ്യ സോഹന്‍ റോയ് പറഞ്ഞു.
