
മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയിലേക്കുള്ള തീർഥാടകരുടെ വന്‍ പ്രവാഹം കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായും ശാന്തമായും പ്രാര്‍ഥന നടത്തുന്നതിന് പ്രത്യേക ഇടങ്ങളൊരുക്കി അധികൃതര്‍. ഗ്രാന്‍ഡ് മസ്ജിദിൻ്റെയും പ്രവാചക പള്ളിയുടെയും കാര്യാലയങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയാണ് ഹറം പള്ളിക്കുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പ്രാർഥനാ മുറികള്‍ ഒരുക്കിയതായി പ്രഖ്യാപിച്ചത്.
ഇസ്ലാമിൻ്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ ഏറ്റവും തിരക്കേറിയ ഈ സീസണില്‍ വനിതാ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതുതായി സജ്ജീകരിച്ച പ്രാര്‍ഥനാ മുറികള്‍ക്കുള്ളില്‍, സ്ത്രീകള്‍ക്ക് ഓണ്‍ – സൈറ്റ് ഹെല്‍ത്ത് കെയര്‍ പിന്തുണ ഉള്‍പ്പെടെയുള്ള സംയോജിത സേവനങ്ങള്‍ ലഭ്യമാണ്. ഇവര്‍ക്കായി അടിയന്തര മെഡിക്കല്‍ ടീമുകളെ സമീപത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു
ആത്മീയ അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായി ഖുര്‍ആന്‍ മനപാഠമാക്കാനും പാരായണം ചെയ്യാനുമുള്ള പരിശീലനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അറബി ഭാഷ അറിയാത്തവര്‍ക്കായി ഖുര്‍ആനിന്റെ വിവര്‍ ത്തനം ചെയ്ത പകര്‍പ്പുകള്‍ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ ആതിഥ്യമര്യാദയുടെ ഭാഗമായി നോമ്പെടുക്കുന്ന സ്ത്രീകള്‍ക്ക് ദിവസേന ഇഫ്താര്‍ വിരുന്നുകളും ഒരുക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
തിരക്ക് തടയുന്നതിനായി എന്‍ട്രി, എക്‌സിറ്റ് റൂട്ടുകള്‍ ശ്രദ്ധാപൂര്‍വ്വമാണ് ക്രമീകരിച്ചിരിക്കുന്നത്. ആചാരങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് സഹായം തേടുന്നവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും മതപരമായ കൗണ്‍സിലിങ്ങും നല്‍കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരെയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി ക്കാരായ സ്ത്രീകള്‍ക്കായി പ്രത്യേക പ്രാർഥനാ ഇടങ്ങളും അനുവദിച്ചിട്ടുണ്ട്. വീല്‍ചെയറില്‍ പ്രവേശി ക്കാവുന്ന പാതകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
അതിനിടെ, റമദാനിലെ തിരക്കേറിയ ഉംറ സീസണില്‍ മക്കയിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. തത്സമയം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നഗരത്തി ലെ പ്രധാന നിയന്ത്രണ കേന്ദ്രത്തില്‍ 200 ലധികം സ്മാര്‍ട്ട് സ്‌ക്രീനുകള്‍ വിന്യസിച്ചു. തീര്‍ഥാട കരുടെ സുഗമമായ പ്രവേശനം , നീക്കം , പുറത്തുകടക്കല്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ജനക്കൂട്ടത്തി ൻ്റെ സുരക്ഷ ഉറപ്പുവരുത്താനും പ്രശ്‌നങ്ങളോടുള്ള പ്രതികരണം വേഗത്തിലാ ക്കുന്നതിനുമാണ് സ്മാര്‍ട് സ്‌ക്രീനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.