ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: 44-ാമത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സിബിഷനുകളും ഇവന്റുകളും അന്താരാഷ്ട്ര സമ്മേളനവും. ഫെബ്രുവരി 4 മുതൽ 9 വരെ റിയാദ് KAPSARC ((കിംഗ് അബ്ദുള്ള പെട്രോളിയം ആൻഡ് റിസർച്ച് സെൻട്രൽ ) -ൽ നടന്നു വരികയാണ് . ലോകത്തെ ഏറ്റവും സ്വാധീനമുള്ള തന്ത്രപരമായ കോൺഫറൻസ് പ്രോഗ്രാമുകളി ലൊന്നാണ് IAEE ഇന്റർനാഷണൽ കോൺഫറൻസ് 2023.

ഊർജ്ജ പരിവർത്തനത്തിന്റെ യാഥാർത്ഥ്യങ്ങളോടുള്ള വ്യവസായത്തിന്റെ പ്രതി കരണത്തെ രൂപപ്പെടുത്തുന്ന ചിന്താ നേതൃത്വം, ദിശ, തന്ത്രങ്ങൾ എന്നിവ വികസി പ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതാണ് അന്താരാഷ്ട്ര ഊർജ സമ്മേളനം 2023 കൺകറന്റ് സെഷനുകളിൽ ഉൾപ്പെടുത്തിയ പോസ്റ്റർ അവതരണ വിഭാഗത്തിലാണ് മലയാളിയായ ജമീൽ പുലവർ ജംഹറിന് അവസരം ലഭിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന IAEE ഇന്റർനാഷണൽ കോൺ ഫറൻസിൽ ആദ്യമായിട്ടാണ് ബിരുദ വിദ്യാർത്ഥിയായ ഒരു മലയാളിക്ക് സ്കോളർഷി പ്പോടുകൂടി ഇതുപോലെ ഒരു അവസരം ലഭിക്കുന്നത് .
ജമീലിന്റെ ഹൈസ്കൂൾ വരെയുള്ള പഠനം റിയാദിലെ മോഡേൺ സ്കൂളിൽ ആയിരുന്നു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജി ,അഗർത്തലയിലെ മൂന്നാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കൽപ്പറ്റ സ്വദേശികളായ ജംഹർ – ഷാജിത ദമ്പതികളുടെ മകനാണ് ; ജംഹർ റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സീനിയർ അക്കൗണ്ടന്റ് ആണ് . ജമീലിന്റെ മൂത്ത സഹോദരൻ ജാസിം റിയാദിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റും മറ്റൊരു സഹോദരൻ ജസീൽ മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമാണ് .
