ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറോബ്യയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26 ) ആണ് മരിച്ചത്. മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു.
ഡ്യൂട്ടിക്കിടെ ഡെൽമ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെൽമയെ വെന്റി ലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
