ബഹ്റെെൻ. ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവ രുകയാണ് ഷജീർ. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്ക ണിയിൽ നിന്നാണ് കുട്ടി വീഴുന്നത്.

ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. ഒമാനിൽ നിന്നും അടുത്ത കാലത്താണ് ഇവർ ബഹ്റെെനിൽ എത്തിയത്. ശനിയാഴ്ച വെെകു ന്നേരം ആണ് അപകടം നടക്കുന്നത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയി ലേക്ക് മാറ്റി.