സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു | മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു, കാര്‍ ഓടിച്ചിരുന്നത് അമ്മ


മസ്‌കറ്റ്: എറണാകുളം പാലാരിവട്ടത്ത് ഓളാട്ടുപുറം വീട്ടില്‍ ടാക്കിന്‍ ഫ്രാന്‌സിസി ന്റെയും ഭവ്യാ ടാക്കിന്റെയും ഇളയ മകള്‍ അല്‍ന ടാക്കിന്‍ (7) മസ്‌കറ്റില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയും പിന്‍സീറ്റില്‍ ഇരുന്ന കുട്ടി വെളിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

കാര്‍ ഓടിച്ചിരുന്ന അമ്മയും കൂടെയുണ്ടായിരുന്ന സഹോദരങ്ങളും പരിക്കുകളോടെ രക്ഷപെട്ടു. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ സീബിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അല്‍ന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സഹോദരങ്ങളായ അഭിനാഥും ആഹിലും സീബ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.


Read Previous

ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങിനെ മതവിരുദ്ധമാകും?

Read Next

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »