Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തായ്ലാൻഡിൽ വിനോദയാത്രക്ക് പോയ മലയാളി വെടിയേറ്റ് മരിച്ചു


ബാങ്കോക്ക്: തായ്‌ലാൻഡിൽ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർ​ഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാൻഡിൽ എത്തിയത്. വർ​ഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെ ക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

വർ​ഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പടെ മോഷണം പോയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എന്നാൽ വർ​ഗീസിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി വർ​ഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.


Read Previous

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം: ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Read Next

തൃശൂരിലും വന്‍ അവയവക്കച്ചവടം: വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍; കൂടുതലും സ്ത്രീകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »