അൽ ഹസ്സ: സന്ദർശകവിസയിൽ മകനെയും കുടുംബത്തെയും കാണാൻ എത്തിയ മലയാളി വനിത സൗദി അറേബ്യയിലെ അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62 വയസ്സ്) ആണ് മരണമടഞ്ഞത്. അൽഹ സയിലുള്ള മകൻ മുനീറിന്റെ കുടുബത്തോടൊപ്പം താമസിയ്ക്കാനായി വിസിറ്റിംങ്ങ് വിസയിൽ രണ്ടുമാസം മുൻപാണ് നാട്ടിൽ നിന്നും എത്തിയത്. ചൊവ്വാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് അൽഹസാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നവയുഗം സാംസ്ക്കാരികവേദി ദമാം സിറ്റിയുടെ മുൻ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യാമാതാവാണ് പരേത. ഭൗതികശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനട പടികൾ നവയുഗം അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഭർത്താവ്: മുഹമ്മദ് കുഞ്ഞ്.മക്കൾ : മുനീർ മുഹമ്മദ് (സൗദി), മുനീഷ മരുമക്കൾ : സുമയ്യ (സൗദി), പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ( ഖത്തർ) നസീമയുടെ അപ്രതീക്ഷിതനിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.