കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് രക്ഷപ്പെട്ടയാൾ, ഒരു മാസത്തിനുശേഷം മധുരയിൽനിന്ന് പിടിയിൽ


മധുര: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയില്‍ ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും.

ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹര്‍ഷാദ് ജയില്‍ ചാടിയത് . രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്‍റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേയ്ക്ക് ഓടുകയായിരുന്നു. ഈ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്‍റെ പിറകിൽ കയറി ഇയാൾ രക്ഷപ്പെട്ടു.

കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നത്.


Read Previous

സിറ്റി ഫ്‌ളവര്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Read Next

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിയ്ക്കും- എം.വി.​ ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »