
ഇടുക്കി കാഞ്ചിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്തിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാഞ്ചിയാർ കക്കാട്ടുകട മീനത്തേതിൽ അനിൽകുമാറാണ് കേസിലെ പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ് അനിൽകുമാർ. സുഹൃത്തിനെ കാണാൻ എന്ന വ്യാജേനെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം ഇതിനായി പ്രതി തിരഞ്ഞെടുത്തു.
അനിൽകുമാറിന്‍റെ ഉപദ്രവം രൂക്ഷമായതോടെ പെൺകുട്ടി മാതാപിതാക്കളെ കാര്യമറിയിയ്ക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതിപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിൽ ആണ്.