Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നെയ്യാറ്റിൻകരയിൽ ഹൃദ്രോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി


തിരുവനന്തപുരം : നെയ്യാറ്റിൻകര അറക്കുന്നിൽ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്‌തത്. മകൾ ബിന്ദുവിന്‍റെ കഴുത്തറുത്ത ശേഷമാണ് ലീല ജീവനൊടുക്കിയത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ബിന്ദുവിനെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ബുദ്ധിമുട്ടാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പുലർച്ചെ മകളുടെ കഴുത്തറുത്ത ശേഷം ലീല ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലയെ രക്ഷിക്കാനായില്ല. കഴുത്തിന് ഗുരുത രമായി പരിക്കേറ്റ ബിന്ദു ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസ് മേൽനടപടി സ്വീകരിച്ചു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മകൾ ബിന്ദു ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിരാലംബയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ള 70 കാരിയായ അമ്മ മകളുടെ ചികിത്സയിൽ ആശങ്കപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ലീലയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടതാണ്. അടുത്തിടെ ഹൃദ്രോഹത്തെ തുടർന്ന് ലീലയുടെ ഏക മകനും മരണത്തിന് കീഴടങ്ങിയതോടെ കുടുംബം തികച്ചും പ്രതിസന്ധിയിലായി. തന്‍റെ കാലശേഷം മകൾക്ക് ആരുണ്ടെന്ന ആശങ്ക ലീലയെ വല്ലാതെ അലട്ടിയതായി സമീപവാസികൾ പറയുന്നു.


Read Previous

വാരണാസി പോളിങ് ബൂത്തില്‍; വിവേകാനന്ദ പാറയില്‍ ധ്യാനം തുടര്‍ന്ന് നരേന്ദ്ര മോദി

Read Next

രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »