കണ്ണൂർ സ്വദേശിനി അബുദാബിയിൽ രക്തം വാർന്നു മരിച്ച നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയില്‍


അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോ​ഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.

മനോ​ഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ​ഗുരുതരാവസ്ഥയിൽ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോ​ഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിൽ. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാ ഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.


Read Previous

അന്ന് നികൃഷ്ട ജീവി, ഇന്ന് വിവരദോഷി. പക്ഷേ, ചക്രവർത്തി ന​ഗ്നനാണ്, പക്വത ഇല്ല’ മെത്രാപ്പോലീത്ത ​ ഗീവർ​ഗീസ് മാർ കൂറിലോസിനെതിരെ പിണറായിയുടെ പരമാര്‍ശത്തിനെതിരെ കേരള കൗൺസിൽ ഓഫ് ചർച്ചസ്

Read Next

തൃശൂർ നാട്ടുകൂട്ടം“സമേതം 2024 “ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »