കോഴിക്കോട് കാരപ്പുറം സ്വദേശിനി സൗദിയിലെ ദമാമില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് നിര്യാതയായി.


ദമാം: കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായി രുന്നു. ആരോഗ്യ നില ഇടക്ക് മെച്ചപെട്ട് വരുകയായിരുന്നു ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഒടുവിൽ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയി രുന്നു.

ഭർത്താവ് ബിപിൻ എസ് നായർ കഴിഞ്ഞ എട്ടു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരുന്നു. മക്കളില്ല. അച്ഛൻ സി.എ മോഹൻ, അമ്മ പ്രേമ മോഹൻ എന്നിവർ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചികിത്സയിൽ കഴിയുന്ന മകളെ സന്ദർശിക്കുന്നതിനായി ദമാമിൽ എത്തിയിരുന്നു.

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തനം നടന്നുവരുന്നു.


Read Previous

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പരിമിത സർവ്വീസുകൾ നടത്തും.

Read Next

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ജൂണ്‍ 25 മുതൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »