
റിയാദ് : റിയാദിലെ സ്റ്റാർ പ്രിന്റിംഗ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് മുരളീധരൻ പിള്ള റിയാദിൽ നിര്യാതനായി. ഹൃദയാഘാതം മൂലം മലസിലെ നാഷണൽ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്ത്രണ്ടു വർഷമായി സ്റ്റാർ പ്രിന്റിംഗ് കമ്പനിയിൽ പ്രവർത്തിക്കുകയായിരുന്നു
മാവേലിക്കര സ്വദേശിയായ മുരളീധരൻ.ഇപ്പോള്‍ മംഗലാപുരത്താണ് സ്ഥിരതാമസം. രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്.
ഭാര്യ ജയശ്രീ റിയാദിലെ മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ അശ്വതി ,വിഷ്ണു .
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകരും സ്റ്റാർ കമ്പനി ഉദ്യോഗസ്ഥരും രംഗത്തുണ്ട്