
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂർ വീട്ടിൽ ജോസഫ് വർഗീസ് (രാരിച്ചൻ 56) ആണ് മരണപ്പെട്ടത്. സബാ ഹോസ്പിറ്റലിൽ ചികിത്സായിലിരിക്കെയാണ് മരണം.
അബ്ബാസിയ ഇടവകയിലെ സെൻറ് അൽഫോൻസാ വാർഡിൻറെ മുൻ വാർഡ് ലീഡർ ആയിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ജോളി ജോസഫ് അമീരി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. മക്കൾ, മഹിമ, മേഘ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.