Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയുടെ അച്ചാര്‍ പാര്‍സല്‍; ഒളിപ്പിച്ചത് എംഡിഎംഎ; വീട്ടുകാരുടെ ജാഗ്രതയില്‍ രക്ഷ


കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ച ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്.

അച്ചാറിന്റെ ചെറിയ പ്‌ളാസ്റ്റിക്ക് ബോട്ടിലില്‍ 02.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്‌ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു. അയല്‍വാസിയായ ജസീനാണ് മിഥിലാജിന്റെ വീട്ടില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങള്‍ എത്തിച്ചത്. ഗള്‍ഫിലുള്ള വഹീം എന്നയാ ള്‍ക്ക കൊടുക്കാനായിരുന്നു പാര്‍സല്‍ . ശീലാല്‍ എന്നയാള്‍ തന്നതാണെന്ന് പറയണമെന്നും നിര്‍ദ്ദേശിച്ചി രുന്നു. വഹീം ഇക്കാര്യം സൂചിപ്പിച്ചു മിഥിലാജിന് മെസെജും അയച്ചിരുന്നു.

സംഭവ ദിവസം മിഥിലാജ് വീട്ടിലുണ്ടായിരുന്നില്ല. പാര്‍സല്‍ ഭാര്യയെ എല്‍പ്പിച്ച് ജസീന്‍ മടങ്ങി. അച്ചാര്‍ ബോട്ടിലില്‍ സ്റ്റിക്കര്‍ കാണാത്തതിനെ തുടര്‍ന്ന് മിഥിലാജിന്റെ ഭാര്യാപിതാവ് അമീര്‍ തുറന്ന് പരിശോധി ച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കകത്ത് പ്‌ളാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചക്കരക്കല്‍ പൊലി സിനെ അറിയിക്കുകയായിരുന്നു. ചക്കരക്കല്‍ എസ്.ഐ എന്‍.പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളില്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ജസീലിനും ശ്രീലാലിനുമെ തിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.


Read Previous

നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു; എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല, എനിക്കും പൈസ കൊടുക്കണം’; അനുശ്രീയുടെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Read Next

ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ഓ ഐ സി സി അല്‍ ഖര്‍ജ് യുണിറ്റ്, ചാണ്ടി ഉമ്മന്‍ മുഖ്യഅതിഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »