ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് തുറന്നുകൊടുത്തത്. ഓട്ടമന്‍ വാസ്തുശില്പവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരേതനായ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിത്തൂമിന്റെ പേരിലുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

5,021.31 ചതുരശ്ര മീറ്ററിലുള്ള സ്പാനിന് മുകളിലാണ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയും പള്ളി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അംഗവിശുദ്ധി വരുത്താനുള്ള സൗകര്യം, നടുമുറ്റം, പാര്‍ക്കിംഗ് സൗ കര്യം എന്നിവയെല്ലാം കോര്‍ത്തിണക്കി നിര്‍മിച്ച പള്ളിയില്‍ 1,397 പുരുഷന്മാര്‍ക്കും 250 സ്ത്രീകള്‍ക്കു മാണ് ഒരേ സമയം നമസ്‌കരിക്കാന്‍ സാധിക്കുക.