ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി റിയാദില്‍ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന പി.എസ്. വി റിയാദിന്റെ വാര്‍ഷിക പൊതുയോഗം ബത്തയിലെ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വച്ച് സംഘടി പ്പിച്ചു.

അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തമ്പാൻ. വി. വി സ്വാഗതവും, വരവ്, ചെലവ് കണക്കുകളും അവതരിപ്പിച്ച യോഗത്തിൽ കൃഷ്ണൻ അനുശോചനറിപ്പോർട്ട് വായിച്ചു.സനൂപ്കുമാർ പ്രവർത്തന റിപ്പോർട്ട്, ജീവകാരുണ്യ റിപ്പോർട്ട് എന്നിവ അവതരി പ്പിച്ചു.
തുടർന്ന് യോഗത്തിന്റെ ഇലക്ഷൻ ഓഫീസർ ആയ അബ്ദുൽ മജീദ് പഴയ കമ്മിറ്റിയെ പിരിച്ചു വിടുകയും പുതിയ 25 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ നിർദ്ദേശിക്കുകയും യോഗം ഐക്യകണ്ഠത്തോടെ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ചേർന്ന പ്രഥമ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി അബ്ദുൽ മജീദ് ( മുഖ്യ ഉപദേശകസമിതി അംഗം ), സനൂപ് കുമാർ (പ്രസിഡന്റ്), സിറാജ് തിഡിൽ (ജനറൽ സെക്രട്ടറി ), കൃഷ്ണൻ വെള്ളച്ചാൽ ( ട്രഷറർ ),

തമ്പാൻ. വി. വി ( ഉപദേശകസമിതി അംഗം ), കാസിം, ഹരിനാരായണൻ ( വൈസ് പ്രസി ഡന്റുമാർ ), സുബൈർ, അബ്ദുൽ ബാസിത്ത് (ജോയിന്റ് സെക്രട്ടറിമാർ), ജയ്ദീപ് (ജോയി ന്റ് ട്രഷറർ), ഉണ്ണിക്കുട്ടൻ (ജീവകാരുണ്യ കോർഡിനേറ്റർ ), അബ്ദുൽ റഹ്മാൻ (സ്പോർട്സ് കോർഡിനേറ്റർ ), ജിജു വടക്കനിയൽ ( പുനരധിവാസം/സുരക്ഷാപദ്ധതി കോർഡിനേറ്റർ ), ജഗദീപ് (മെമ്പർഷിപ്പ് കോർഡിനേറ്റർ) എന്നിവർക്ക് പുറമെ ജോയിന്റ് കോർഡിനേറ്റർ മാരായി അബ്ദുൽ വഹാബ്, അനൂപ്, ഇസ്മായിൽ, വരുൺ, അബ്ദുൽ ഖാദർ, മുഹമ്മദ് ഇഷാക്ക്, റഫീഖ്, ഇക്ബാൽ, അർഷാദ് കാനായി, അഷ്‌റഫ്. എൻ. ടി, മുഹമ്മദ് കുഞ്ഞി എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിന് വരുണ്‍ നന്ദി പറഞ്ഞു.
