അറിവും, സംഗീതവും നിറഞ്ഞ രാവ് റിയാദ് കെ ഇ എഫിന്റെ ടെക്നോ ആർട്ട് ഫെസ്റ്റ്- തരംഗ്24


റിയാദ് : കേരള എൻജിനിയേഴ്‌സ് ഫോറം (KEF) റിയാദ് ചാപ്റ്റർ ടെക്‌നോ കൾച്ചറൽ ആർട്സ് ഫെസ്ട് സംഘടിപ്പിച്ചു. തരംഗ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബും ഐ.ഡി ഫ്രഷ് ഫുഡ്സ് ഗ്ലോബൽ സി.ഇ.ഒ പി സി മുസ്തഫ യും ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുത്തു

ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഷാഹിദലി ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ. ഇ. എഫിൻ്റെ സ്ഥാപകരിൽ ഒരാളായ ഇക്ബാൽ പൊക്കുന്ന് കെ. ഇ. എഫിൻ്റെ ആവശ്യകത പങ്കുവെച്ചു. പിന്നീടു നടന്ന “ഗാല്യൂബ് -വിഷൻ ടു വെഞ്ചർ” എന്ന ടെക്നിക്കൽ സെഷനിൽ പി.സി മുസ്‌തഫ തൻ്റെ ബിസ്‌നസ് വിജയത്തെക്കുറിച്ചും , ബിസിനസ്സിൽ മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രാധാന്യത്തെകുറിച്ചും സംസാരിച്ചു

തുടർന്ന് നൗഷാദലി മോഡറേറ്റർ ആയ ചോദ്യോത്തര സെഷനിൽ സദസ്സിന്റെ ചോദ്യങ്ങൾക് പിസി മുസ്തഫ മറുപടി നൽകി. തുടര്‍ന്ന് KEF എൻജിനീയർമാർക്ക് വേണ്ടി രൂപം കൊടുത്ത മൊബൈൽ അപ്ലിക്കേഷൻ ലോഞ്ചും അദ്ദേഹം നിർവഹിച്ചു. കെ . ഇ. എഫ് പുറത്തിറക്കുന്ന മാഗസിൻ “keftek ” പ്രാകാശനം ബീക്കൺ ഗ്രൂപ്പ് ഗ്രൂപ്പ് എം.ഡി നമ്രാസ് നിർവഹിച്ചു . റിയാദ് ഖാദിസിയ നവറസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും കെ. ഇ.എഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു.

തുടർന്ന് നടന്ന ആർട്സ് ഫെസ്റ്റ്, സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ‘നാറ്റ്കോ’ ഗ്രൂപ്പിൻറെ സഹകരണത്തോടു കൂടി KEF ‘ഓളം’ ഗ്രൂപ്പ് നടത്തിയ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ‘ഗബ്രിറ്റ് – കെ. ഇ. എഫ് ‘ അവാർഡ് സമർപ്പണത്തിൽ എക്സലൻസി എൻജിനീയറിങ് അവാർഡ് നബീൽ ഷാജുദ്ധീനും , ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സാബു പുത്തൻപുരയ്ക്കലിനും , കമ്മ്യൂണിറ്റി ഇമ്പാക്ട് അവാർഡ് കരീം കണ്ണപുരത്തിനും , എൻജിനീയറിങ് ഓണ്ടർ പ്രണർ എക്സലൻസ് അവാർഡ് ഷാഹിദ് മലയിലിനും നോൺ എൻജിനീയറിങ് ഓണ്ടർപ്രണർ എക്സലൻസ് അവാർഡ് എം.ടി.പി മുഹമ്മദ് കുഞ്ഞിക്കും സമർപ്പിച്ചു. അവാർഡ് സമർപ്പണത്തിനുശേഷം തരംഗ് ഇവൻ്റിൻറെ പ്രചരണാർത്ഥം മുൻപ് സംഘടിപ്പിച്ചിരുന്ന മൈൻഡ് മാസ്റ്റേഴ്സ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഡ്യൂൺസ് ഇൻ്റർനാഷണൽ സ്കൂൾ അക്കാദമിക് അഡ്വൈസർ കതിരേഷൻ സമ്മാനം നൽകി.


Read Previous

കേരളത്തിലെ പ്രകടനം നിരാശാജനകം; ആഴത്തിലുള്ള പരിശോധന വേണമെന്ന് സിപിഎം

Read Next

റിയാദിൽനിന്ന് മദീനയിലേക്കുള്ള ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം കോഴിക്കോട് മുക്കം സ്വദേശി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »