ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ്മയായ ഇടം പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. പുത്തന്‍ യൂണിഫോമും, ബാഗും, പുസ്തകങ്ങളുമൊക്കെയായി സ്കൂളില്‍ പോകുന്നത് സ്വപ്നം കാണുന്ന കുരുന്നുകള്‍ക്ക് അവരുടെ സാമ്പത്തിക പശ്ചാത്തലം ആ സ്വപ്നങ്ങള്‍ക്ക് ഒരു തടസമാകരുത് എന്ന ആഗ്രഹത്തോടെയാണ് ഇടം സ്നേഹ സമ്മാനം എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
പല്ലാരിമംഗലം പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പൈമറ്റം ഗവ. യു പി സ്കൂളിൽ ഇടം അംഗം മുഹമ്മദ് അനീഷ് വാർഡ് മെമ്പർ സഫിയ സലീം എന്നിവർ ചേർന്ന് പ്രധാന അദ്ധ്യാപകന് പി. വി. സണ്ണിക്ക് ബാഗുകൾ കൈമാറി നിര്‍വ്വഹിച്ചു . ഇടം വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, കോ ഓർഡിനേറ്റർമാരായ അജിൽസ് ഒ. ജമാൽ, മുഹ്സിൻ മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗം എൻ എ അഷ്റഫ്, അദ്ധ്യാപകരായ ജസീല വി. എം., രഞ്ജിനി കെ. ആര്., സജിത പി. ടി., ഷെഫീന വി. ഇ. എന്നിവർ സംസാരിച്ചു.
