നിയമം ലംഘിക്കുന്ന നിരവധി പേരെ കണ്ടെത്തി; ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചു.


സൗദി: സൗദിയിൽ മൊബൈൽ ആപ്പ് വഴി ഭക്ഷണം ഉൾപ്പടെയുള്ള സാധനങ്ങൾ വീടുകളിലെത്തിക്കുന്ന ബൈക്കുകൾക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തിൽ തുടരും. ഇതുമായി ബന്ധപ്പെട്ട വിവരം ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ വക്താവ് സാലിഹ് അൽ സുവൈദ് ആണ് പുറത്തുവിട്ടത്.

കൊവിഡ് കാലത്താണ് ഓൺലൈൻ ഡെലിവറി സർവീസുകൾ സൗദി തുടങ്ങിയത്. പിന്നീട് ഇത് വളരെ ജനപ്രിയമായി. കൂടാതെ ഈ മേഖലകളിൽ വലിയ വികസനവും ഭാവിയും മുന്നിൽ കണ്ട് നിരവധി പേർ ഈ രംഗത്തേക്ക് എത്തി. പരീക്ഷണാടിസ്ഥാന ത്തിൽ ലൈസൻസുകൾ നൽകിയിരുന്നെങ്കിലും ഈ ഘട്ടം അവസാനിച്ചെത്തും ഇത് ഇത് ആവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ലെെസൻസ് നൽകുന്നത് നിർത്തിവെക്കാൻ പ്രധാന കാരണം വർക്ക് പെർമിറ്റ് ഇല്ലാതെയും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് നിരവധി പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ആണ്. ഇത്തരത്തിൽ നിരവധി ഡെലിവറി ബൈക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുകയും, പലരും നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലും ആണ് സൗദി പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോൾ ഡെലിവറി ബൈക്കുകൾക്ക് എങ്ങനെ ലൈസൻസ് നൽകണം, ഡ്രൈവർമാരുടെ യോഗ്യത എന്തായിരിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും വ്യക്ത ഉണ്ടായിരിക്കണം. ഈ നിയമങ്ങൾ എല്ലാം കൊണ്ടുവന്ന ശേഷം മാത്രമേ ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസുകൾ നൽകൂ.

രാജ്യത്തെ വലിയ പുരോഗതിയിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഡെലിവറി സർവീസ് മേഖല സൗദി അറേബ്യ കൊണ്ടുവരാൻ തീരുമാനിച്ചത്. ആളുകൾക്ക് വേഗത്തിൽ സാധനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാൽ ഈ മേഖല വളർന്നത് മാത്രമല്ല, വലിയ പ്രശ്നങ്ങളും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ സൗദി കൊണ്ടുവരും.

‌‌ അതേസമയം, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും ചേർന്ന് ചർച്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി സൗദിയിലെത്തിയത്. കിരീടാവകാശിയാണ് ഇദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. ശേഷം ചർച്ചയും നടത്തി.


Read Previous

സൗദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കും.

Read Next

വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »