ട്രംപിനെയും മറ്റു നേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാക് പൗരന്‍ യുഎസില്‍ പിടിയില്‍


ന്യൂയോര്‍ക്ക് : മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാകിസ്താന്‍ പൗരന്‍ പിടിയില്‍. 46കാരനായ ആസിഫ് റാസ മര്‍ച്ചന്റ് ആണ് അറസ്റ്റിലായതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഏപ്രിലില്‍ ന്യൂയോര്‍ക്കിലെത്തിയ ആസിഫ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ട്രംപ് ഉള്‍പ്പെടെ അമേരിക്കന്‍ നേതാക്കളെയോ ഉന്നത ഉദ്യോഗസ്ഥനെയോ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പാക് പൗരന്‍ ഒരു ഏജന്റിനെ ആദ്യം സമീപിക്കുകയും തുടര്‍ന്ന് അയാള്‍ എഫ്.ബി .ഐക്ക് വിവരം കൈമാറുകയുമായിരുന്നു. ഏജന്റ് വഴി വാടക കൊലയാളികളെ ഏര്‍പ്പാടാക്കുകയും ആദ്യഗഡുവായി 5,000 ഡോളര്‍ നല്‍കുകയും ചെയ്തു. പാക് പൗരന്‍ സമീപിച്ച വാടക കൊലയാളികള്‍ യഥാര്‍ഥത്തില്‍ എഫ്.ബി.ഐ ഏജന്റുമാരായിരുന്നു.

ഗൂഢാലോചനക്ക് ശേഷം അമേരിക്ക വിടാന്‍ ഒരുങ്ങുമ്പോഴാണ് എഫ്.ബി.ഐ പാക് പൗരനെ ജൂലൈ 12ന് അറസ്റ്റ് ചെയ്യുന്നത്. അതേസമയം, പാക് പൗരന് ഇറാന്‍ ഭരണകൂ ടവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. പാക് പൗരന് കറാച്ചിയിലും തെഹ്രാനിലും ഭാര്യമാരും കുട്ടികളുമുണ്ട്.


Read Previous

കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പകരക്കാരനായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് ഹമാസ്

Read Next

കലാപം കനക്കുന്നു; യുകെയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »