Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്‍ട്രോൾ റൂം വാഹനം അപകടത്തിൽപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് കണ്‍ട്രോൾ റൂം വാഹനം അപകടത്തിൽപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നിയന്ത്രണം വിട്ട കൺട്രോൺ റൂം വാഹനം പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. കൺട്രോൾ റൂം ഉദ്യോഗസ്ഥാനായ അജയ്കുമാറാണ് മരിച്ചത്. മൂന്നു പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

രാവിലെ ആറുമണിയോടെ എകെജി സെന്ററിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഡിവൈഡറിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റിന്റെ പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രാത്രി പട്രോളിങ് കഴിഞ്ഞ് ഇന്ധനം നിറയ്ക്കുന്നതിനായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുൻപിലിരുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. പിറകിലിരുന്ന അജയ് കുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.അപകടത്തിൽ അജയ്കുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരുക്കേറ്റിരുന്നു. പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അജയ്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. 


Read Previous

കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

Read Next

നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോള്‍ കാത്തിരുന്ന സിപിഎമ്മും സർക്കാരും, പാർട്ടി നേതാക്കളുടെ അറസ്റ്റിലെത്തിയപ്പോള്‍ അരയും തലയും മുറുക്കി ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »