ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈറ്റ് സിറ്റി: കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കി ടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് കണ്ടെത്തിയതായും പോലിസ് അറിയിച്ചു. റെസിഡന്‍സി നിയമ ലംഘനങ്ങൾ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യ ങ്ങളിലാണ് ഇവർ പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഴാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാ ണെന്ന് അധികൃതര്‍ അറിയിച്ചു. പട്രോളിങ് ഉദ്യോഗസ്ഥര്‍ പതിവ് പരിശോധന നടത്തുന്നതിനിടെ റോഡിന് നടുവില്‍ ആഡംബര വാഹനം നിര്‍ത്തിയിട്ടിരിക്കു ന്നതായി കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കും. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിന് പിഴ സ്റ്റിക്കര്‍ നല്‍കാനായി ഉദ്യോഗസ്ഥര്‍ വാഹനത്തിന് സമീപ മെത്തിയപ്പോള്‍ അതിലെ ഡ്രൈവര്‍ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലെ വ്യക്തിയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. പോലിസിന്റെ പിടിയില്‍ നിന്ന് കുതറിയോടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വിസ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്. വാഹനം പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഇതിനിടെ അഞ്ചുപേര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് ഇറങ്ങിവരികയും പോലിസ് ഓഫീസര്‍മാരില്‍ ഒരാളെ മര്‍ദ്ദിക്കുകയുമായിരുന്നു. പട്രോള്‍ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് ഉടന്‍ തന്നെ കൂടുതല്‍ പോലിസ് സംഭവസ്ഥലത്ത് എത്തുകയും അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ഇവരും വിവിധ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി പോലിസ് അന്വേഷണത്തില്‍ ബോധ്യമായി.