എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി


തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചി രുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.

പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹി യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരി ച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.


Read Previous

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും

Read Next

സ്പോൺസർ കരാർത്തുക അടച്ചില്ല, മെസിയും ടീമും കേരളത്തിലേക്ക് ഇല്ല; സംഘാടകർക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടിയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »