Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീതിയിൽ അധിഷ്​ഠിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്​ട്രസഭയിൽ അടിമുടി മാറ്റം അനിവാര്യം: സൗദി അറേബ്യ


റിയാദ്​: ഇതുവരെ കാട്ടിക്കൂട്ടിയ എല്ലാ ക്രൂര ചെയ്​തികള്‍ക്കും ഇസ്രായേലി​നോട്​ വിശദീകരണം ചോദിക്കാനോ ഉചിത നടപടി കൈക്കൊള്ളാനോ ഐക്യരാഷ്​ട്രസഭയ്ക്ക് സാധിച്ചിട്ടില്ല. നീതിയിൽ അധിഷ്​ഠിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്​ട്രസഭയിൽ അടിമുടി മാറ്റം അനിവാര്യമാണെന്ന് സൗദി അറേബ്യ. 79-ാമത്​ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച്​ ന്യുയോർക്കിലെ യു.എൻ ആസ്ഥാനത്ത്​ ഭാവികാര്യങ്ങൾ സംബന്ധിച്ച്​ നടന്ന ഉച്ചകോടിയിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ്​ നിലപാട്​ വ്യക്തമാക്കിയത്​.

ഈ അന്താരാഷ്​ട്ര കൂട്ടായ്​മയിൽ ഏൽപ്പിക്കപ്പെട്ട ലക്ഷ്യവും ഉദ്ദേശ്യവും എന്താണോ അത്​ നിറവേറ്റാന്‍ നിലവിലെ സംവിധാനം യോഗ്യമല്ല.ലോക സമാധാനവും സുരക്ഷ യും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന, ഭീഷണികള്‍ നേരിടുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാൻ സാധിക്കുംവിധം ഐക്യരാഷ്​ട്ര സംവിധാനം അടിമുടി അടിയന്തരമായി അഴിച്ചുപണിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മികച്ച , ഹരിത ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്ന് ബോധ്യമുള്ളതിനാല്‍ ലോകത്തിന്റെ ഭാവി സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യ സജീവമായാണ്​ പങ്കെടുത്തതെന്ന്​ ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമകാലിക വെല്ലുവിളികളെയും ഭാവിയിലെ വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും ഭാവി തലമുറയുടെ പ്രയോജനത്തി നായി സമാധാനവും സുരക്ഷയും കൈവരിക്കാനും നാം ബഹുരാഷ്​ട്രവാദത്തെ പ്രോത്സാഹിപ്പിക്കണം.

കരാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിന് വിവിധ വെല്ലുവിളികള്‍ നേരിടാനും ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. അടിസ്ഥാന തത്വങ്ങളുമായി കരാറിനെ യോജിപ്പി ച്ചിരിക്കുന്നു. ഈ ഉടമ്പടി ബഹുരാഷ്​ട്ര പ്രവര്‍ത്തനത്തില്‍ ഗുണപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ന്യായവും തുല്യവുമായ ഒരു ലോകക്രമം ഇത് വാഗ്ദാനം ചെയ്യുന്നു.


Read Previous

സൂപ്പർ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌.സി -തൃശൂർ മാജിക് എഫ്‌.സി മത്സരം സമനിലയില്‍

Read Next

വലിയ അളവില്‍ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനും സാധ്യത; ചില പവര്‍ ബാങ്ക് മോഡലുകള്‍ പിന്‍വലിച്ച് സൗദി വാണിജ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »