Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബന്ധം തകരുമ്പോഴല്ല ബലാത്സംഗ പരാതിയുമായി വരേണ്ടത്; സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സം ഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം പരസ്പരമുള്ള സമ്മത ത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം, ബന്ധം തകരുമ്പോള്‍ സ്ത്രീകള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

ഒരു സ്ത്രീ ദീര്‍ഘകാലമായി ഒരു പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടു മ്പോള്‍, വിവാഹം കഴിക്കാമെന്ന് പുരുഷന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പേരിലാണ് അത്തരം ബന്ധം ഉണ്ടായതെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം അല്ലാത്ത കാരണങ്ങളാലും ഒരു സ്ത്രീക്ക് പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധ ത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോള്‍ അല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

മുംബൈയിലെ ഖാര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമുവും തമ്മിൽ 2008 ലാണ് ബന്ധം തുടങ്ങിയത്. ബന്ധം അറിഞ്ഞ മഹേഷ് ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2017 ലാണ് വനിത മഹേഷ് ദാമുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയത്.


Read Previous

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല; മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്ന് ഹൈക്കോടതി

Read Next

പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികൾ’; കേന്ദ്രസർക്കാർ അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »