പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം ഗുണങ്ങള്‍ ഉണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം, ആദ്യ ആർത്തവം: അമ്മ മകളോട് പറയേണ്ട ചില കാര്യങ്ങൾ


ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്ത വത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠന ങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസി ദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് മറവി രോഗ സാധ്യത മറ്റ് സ്ത്രീകളെ അപേക്ഷിച്ച്‌ 12 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ അന്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് നാല്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളെ അപേക്ഷിച്ച്‌ മറവി രോഗ സാധ്യത 24 ശതമാനം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. അണ്ഡാശയങ്ങള്‍ എടുത്ത് മാറ്റിയ ശസ്ത്രക്രിയക്ക് വിധേയരായിരുന്ന വര്‍ക്കും മറവിരോഗ സാധ്യത 8 ശതമാനം അധികമാണ്.

സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോതാണ് മറവിരോഗ സാധ്യതയെ സ്വാധീനിക്കുന്നത്. മറവിരോഗത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന തില്‍ ഈ ഹോര്‍മോണിന് സ്ഥാനമുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ നീര്‍ക്കെട്ടിനെ പ്രതിരോധിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാകാം തലച്ചോറിന്റെ ആരോഗ്യ ത്തെയും ഓര്‍മ്മ, ശ്രദ്ധ, പഠനം പോലുള്ള മേധാശക്തിപരമായ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

37നും 73നും ഇടയില്‍ പ്രായമുള്ള 2,73,260 സ്ത്രീകളുടെ വിവരങ്ങള്‍ യുകെ ബയോ ബാങ്കില്‍ നിന്നെടുത്താണ് പഠനം നടത്തിയത്. ഇവരുടെ ആദ്യ ആര്‍ത്തവം, ഗര്‍ഭ ധാരണം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. ശരീരത്തിലെ ഇസ്ട്രജന്‍ തോത് വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍ തെറാപ്പിക്ക് ഇവര്‍ വിധേയരായിട്ടുണ്ടോ എന്നും പരിശോധിച്ചു. പഠനകാലയളവില്‍ ഇതില്‍ 3700 പേര്‍ക്ക് മറവിരോഗം ഉണ്ടായി.

ഒട്ടുമിക്ക പെൺകുട്ടിയുടെയും ജീവിതത്തിൽ ആർത്തവം ഏതാണ്ട് 12-13 വയസ്സിൽ ആരംഭിക്കുന്നു. എന്നാൽ ചിലരിൽ 8 വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങി ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ ചെറിയ പ്രായത്തിൽ നമ്മുടെ കുട്ടികൾക്ക് ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഈ വിഷയം അവരുമായി നേരത്തെ തന്നെ ചർച്ച ചെയ്യേണ്ടതും അവരെ അതിനായി ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻ ഏറ്റവും വിഷമകരമായ ഒരു വിഷയമാണ്. തങ്ങളുടെ കുട്ടിയുടെ ആദ്യ ആർത്തവത്തെ ധൈര്യപൂർവ്വം നേരിടുന്നതിന് അവരെ തയ്യാറെടുപ്പിക്കാനായി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്താം.

ഒരു പെൺകുട്ടിയുടെ ആർത്തവത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അമ്മമാർ തന്നെയാവണം ഏറ്റവും ആദ്യം അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്. ഏതൊരു പെൺകുട്ടിയുടെ ശരീരത്തിലും ഒരു പ്രത്യേക കാലയളവിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടിയോട് നേരത്തെ തന്നെ തുറന്നു സംസാരിക്കുന്നത് നല്ലതാണ്. ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദ്ധേശ ങ്ങളുമെല്ലാം ഒറ്റയടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നല്ല. പകരം, സംഭാഷണങ്ങളുടെ ഒരു പരമ്പര ആസൂത്രണം ചെയ്യുക. നിങ്ങളുടെ കുട്ടി ആർത്തവ ത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ അവയ്ക്ക് പരസ്യമായും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.

ഋതുമതിയായി മാറുന്നതുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ശരീരത്തി നുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ പലപ്പോഴും അവരെ അല്പം ഭയപ്പെടുത്തുന്നതായി രിക്കാം. ആർത്തവത്തെക്കുറിച്ച് ആശങ്ക തോന്നുന്നത് സാധാരണമാണെന്നും അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും കുട്ടിയെ ഓർമിപ്പിക്കുക. ധൈര്യപൂർവ്വമായും സന്തോഷം നിറഞ്ഞ ഒരു മനസ്സോടെയും ഓരോ ആർത്തവത്തെയും വരവേൽക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക.


Read Previous

44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം; രോമങ്ങളോ, എല്ലുകളോ, പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്ത നിലയില്‍

Read Next

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; നോ പറയാം’ ലഹരിയോട്, “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »