ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പതിറ്റാണ്ടുകളായി താമസിക്കുന്ന നിങ്ങളുടെ വീട്ടില്‍ ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു മുറി അല്ലെങ്കില്‍ ഒരു രഹസ്യ അറയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ പെട്ടെന്ന് അത് പറയാൻ വരട്ടെ. കാരണം വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടുകളില്‍ ഇത്തരത്തിലുള്ള രഹസ്യ അറകളും മുറികളും ഒക്കെ ആളുകള്‍ കണ്ടെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുക യാണ്. പ്രത്യേകിച്ചും യൂറോപ്പിലും യുഎസിലും. യുഎസിലെ മിഷിഗണില്‍ നിന്നുള്ള ദമ്ബതികള്‍ തങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനിടയില്‍ വീടിനുള്ളില്‍ ഒരു തുരങ്കം കണ്ടെത്തിയെന്ന താണ് പുതിയ വാര്‍ത്ത. അത് വെറുമൊരു തുരങ്കമായിരു ന്നില്ല, മറിച്ച് നിരോധനത്തിന്‍റെ കാലത്ത് മദ്യം കടത്താനായി ഉപയോഗിച്ച ഒരു രഹസ്യവഴിയായിരുന്നു.

വീട്ടുടമസ്ഥര്‍ നിരന്തരം ഉപയോഗിക്കുന്ന ജക്കൂസിയുടെ (Jacuzzi) താഴ്ഭാഗത്താണ് പുതുതായി ഒരു രഹസ്യതുരങ്കം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ്, യുറോപ്പില്‍ തണുപ്പ് ഏറെയുള്ള പ്രദേശങ്ങളില്‍ കുളിക്കുന്നതിനായി ചൂട് വെള്ളം നിറച്ച് വയ്ക്കുന്ന ബാത്ത്ടബ്ബിനെയാണ് ജക്കൂസി എന്ന വിളിക്കുന്നത്. ഇതിന് താഴെ യായിരുന്നു രഹസ്യ തുരങ്കം. ഒരുകാലത്ത് മദ്യം കള്ളക്കടത്തിന് ഉപയോഗിക്കപ്പെട്ടി രുന്ന തുരങ്കമാണിതെന്ന് കരുതുന്നു.
മിഷിഗണിലെ ഹ്യൂറോണ്‍ തടാകത്തിലെ താമസക്കാരായ ഹെയ്‌ലി – ട്രെവർ ഗില്‍മാർട്ടിൻ ദമ്ബതികളാണ് തങ്ങളുടെ വീടിനുള്ളില്‍ നിർമ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തിയത്. 20 അടി ആഴത്തിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇതിനെ ഹ്യൂറോണ്‍ തടാകവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്തുകാർ ഈ തുരങ്കത്തിലൂടെ മദ്യം കടത്തുകയും അതിനോട് ചേർന്നുള്ള ബ്ലാക്ക് ചേമ്ബറില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നതായാണ് കരുതപ്പെടുന്നത്. 2020 -ലാണ് ദമ്ബതികള്‍ ഈ വീട് വാങ്ങിയത്. ഇപ്പോള്‍, വീടിന്‍റെ പുനരുദ്ധാരണ പ്രവർത്തികള്‍ ആരംഭിച്ചപ്പോഴാണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. രഹസ്യ തുരങ്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
ആറടിയുള്ള പൈപ്പ് ഉപയോഗിച്ചാണ് രഹസ്യ അറയെ തടാകവുമായി ബന്ധിപ്പിച്ചിരി ക്കുന്നത്. ഇന്‍റർനെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ട്രെവർ അതിന്‍റെ അവസാനം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും നദിയില്‍ നിന്നുള്ള വെള്ളം അതുവഴി അടിച്ചു കയറുന്നതിനാല്‍ അദ്ദേഹത്തിന് അതിന് സാധിച്ചില്ല. ജക്കൂസിയുടെ അടിയില്‍ ഒരു നിഗൂഢമായ ഇരുണ്ട മുറി കണ്ടപ്പോള്‍ വളരെ ഉത്കണ്ഠ തോന്നിയതായയാണ് ഹെയ്‌ലി പറയുന്നത്. ഈ രഹസ്യമുറിയുടെ പിന്നിലെ നിഗൂഢതകള്‍ കണ്ടെത്തു മെന്നാണ് ദമ്ബതികള്‍ പറയുന്നത്. നിലവില്‍, തുരങ്കം അടയ്ക്കുന്നത് അനിശ്ചി തത്വത്തിലാണ്. രഹസ്യ മുറി ഒരു ഗെയിം റൂമാക്കി മാറ്റാൻ ട്രെവർ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
