
വെറും 14 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗിക അടിമയായി ഉപയോഗിക്കപ്പെടുകയും പലരും വില്‍ക്കുകയും വില നല്‍കി വാങ്ങുകയും വീണ്ടും വീണ്ടും ബലാത്സംഗത്തിനി രയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇറാഖില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ കാലത്ത് പിടികൂടപ്പെട്ട യസീദി പെണ്‍കുട്ടികളില്‍ പെടുന്ന 24 കാരിയായ കോവന്റേതാണ് തുറന്നു പറച്ചില്‍.
ന്യൂനപക്ഷ മതമായ യസീദി ആചരിക്കുന്നതിനാല്‍ താന്‍ അനുഭവിച്ച ഭീകരതയെ ക്കുറിച്ച് കോവന്‍ ഇപ്പോഴാണ് തുറന്നു പറഞ്ഞത്. ഐസിസ് ഉന്മാദികളുടെ ലൈംഗിക പീഡനത്തില്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ പെണ്‍കുട്ടി. കോവനെ 14 വയസ്സുള്ളപ്പോള്‍ ഐസിസ് സിറിയയില്‍ നിന്ന് പിടികൂടി. സൈനികര്‍ അവളെ ദിവസവും ബലാത്സംഗം ചെയ്ത് അവളെ ഗര്‍ഭിണിയാക്കുകയായിരുന്നു.
കോവനെ പിടികൂടിയ ശേഷം ഐസിസ് പോരാളികളെ കാണിക്കുകയും പിന്നീട് ഏത് തീവ്രവാദി അവളെ വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് വില്‍ക്കുകയും ചെയ്തു. മൊസൂള്‍, ഇറാഖ്, റാഖ, വടക്കന്‍ സിറിയ, ഇറാഖി അതിര്‍ത്തിക്കടുത്തുള്ള ബഗൂസ് എന്നിവിടങ്ങളില്‍ നിര്‍ബന്ധിത അടിമയായി അവള്‍ പലതവണ ഉപയോഗിക്കപ്പെട്ടു. തന്നെ വാങ്ങിയ ആദ്യത്തെ ദുഷ്ടനില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ഇരട്ടി പ്രായമുള്ള ഐസിസ് കാട്ടാളന്‍ മുടിക്കുത്തിന് പിടിച്ച് പിന്നിലേക്ക് വലിച്ചിഴച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേദനിപ്പിക്കുന്ന വിവരണം കോവന്‍ നല്‍കിയത്.
തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ഐസിസ് വധുക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് മാത്രമല്ല, അവരെ ദുരുപയോഗം ചെയ്യാന്‍ ഭാര്യമാര്‍ സഹായി ക്കുമെന്നുമുള്ള ഞെട്ടിക്കുന്ന വിവരവും കോവന്‍ പങ്കവച്ചു. ”അവര്‍ ഞങ്ങളെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കായി ഒരുക്കി. മേക്കപ്പ് ചെയ്യിപ്പിക്കുന്നതും വസ്ത്രം അണിയിക്കു ന്നതും അവരായിരുന്നു.” കോവന്‍ പറഞ്ഞു.
പിന്നീട് എങ്ങനെയോ അവരുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട കോവന്‍ വീണ്ടും കുടുംബവുമായി ഒന്നിച്ചു. ഇപ്പോള്‍ താന്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നീതി തേടുന്നു. ഇറാഖിലെ പുരാതന മതമാണ് യസീദി. എന്നാല്‍ ഐസിസ് അംഗങ്ങള്‍ അതിനെ ‘ദൈവരഹിതം’ എന്ന് മുദ്രകുത്തുകയും വര്‍ഷങ്ങളായി വംശഹത്യ നടത്തുകയും ചെയ്യുന്നു. ഇറാഖിലെയും സിറിയയിലെയും ഐഎസ് അധിനിവേശകാലത്ത് ബലാത്സംഗത്തെയു കൊലപാതത്തെയും ഭയന്ന് 400,000 യസീദികള്‍ വീടുവിട്ട് പലായനം ചെയ്തതായി വിശ്വസിക്കപ്പെടുന്നു.